രാധ- സൈമ സഖ്യം എക്സ്
Sports

രാധ- സൈമ സഖ്യത്തിനും രക്ഷിക്കാന്‍ കഴിഞ്ഞില്ല; രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ന്യൂസിലന്‍ഡ് വനിതകള്‍ക്ക് 76 റണ്‍സ് ജയം. പരമ്പര 1-1 എന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ് വനിതകള്‍. രണ്ടാം മത്സരത്തില്‍ അവര്‍ 76 റണ്‍സിന്റെ വിജയം പിടിച്ചു. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും കിരീട സാധ്യത നല്‍കുന്നു.

ആദ്യം ബാറ്റ് ചെയ്ത കിവി വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 47.1 ഓവറില്‍ 183 റണ്‍സില്‍ പുറത്തായി.

ബൗളിങിലും ഫീല്‍ഡിങിലും വെട്ടിത്തിളങ്ങിയ രാധ യാദവ് 9ാം സ്ഥാനത്തിറങ്ങി ബാറ്റിങിലും തിളങ്ങി. ടീമിന്റെ ടോപ് സ്‌കോറര്‍ രാധയാണ്. താരം പൊരുതി നിന്നു 48 റണ്‍സെടുത്തു. പത്താമതായി എത്തിയ സൈമ ഠാക്കൂറും പിടിച്ചു നിന്നു ജയിപ്പിക്കാന്‍ ശ്രമം നടത്തി. അതൊന്നും പക്ഷേ വിജയിച്ചില്ല. താരം 29 റണ്‍സെടുത്തു.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് കൗര്‍ (24), ജെമി റോഡ്രിഗസ് (17), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ (15 വീതം) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പോയില്ല.

ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ നേടി. ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി.

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (79) ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഓപ്പണര്‍ സുസി ബെയ്റ്റ്സും അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മര്‍ (41), മധ്യനിരയില്‍ മാഡി ഗ്രീന്‍ (42) എന്നിവരും മികവു പുലര്‍ത്തി.

മികച്ച തുടക്കമാണ് കിവി ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 87 റണ്‍സെടുത്താണ് പിരിഞ്ഞത്.

ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്