ഫോട്ടോ: എഎഫ്പി 
Sports

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 11.45 കോടി രൂപ; വാര്‍ത്തയോട് പ്രതികരിച്ച് കോഹ്‌ലി

ജീവിതത്തില്‍ തനിക്ക് ലഭിച്ച എല്ലാത്തിനും താന്‍ നന്ദിയുള്ളവനാണ്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കോഹ്‌ലി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സാമൂഹിക മാധ്യമത്തിലെ തന്റെ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ 11. 45 കോടി രൂപയാണ് കോഹ്‌ലി സമ്പാദിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജീവിതത്തില്‍ തനിക്ക് ലഭിച്ച എല്ലാത്തിനും താന്‍ നന്ദിയുള്ളവനാണ്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് ഏറ്റവുമധികം പണം ഇന്‍സ്റ്റഗ്രാമിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ നേടുന്ന കായിക താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലിയാണ് ഒന്നാമത്.  ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇക്കൂട്ടത്തില്‍ മൂന്നാമതാണ് കോഹ്‌ലി. ഒന്നാമതുള്ള റൊണാള്‍ഡോയ്ക്ക് 26.75 കോടി രൂപയാണ് നല്‍കേണ്ടത്. മെസിയ്ക്ക് ലഭിക്കുന്നത് 21.49 കോടി രൂപയും.

ഈ മാസം മുപ്പതിന് തുടങ്ങാനിരിക്കുന്ന ഏഷ്യാകപ്പിനായി ബിസിസിഐ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കണോ?, പരാതി ഉപഭോക്തൃ ഫോറം വീണ്ടും പരിഗണിക്കണം, നിര്‍ദേശിച്ച് സംസ്ഥാന കമ്മീഷന്‍

രണ്ടു ദിവസത്തിനിടെ പിടികൂടിയത് 18 മലമ്പാമ്പിനെ; ഭീതിയില്‍ തൃശൂരില്‍ ഒരു കുടുംബം

'കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'; ന്യൂസ് ക്ലിക്കിനും സ്ഥാപകനും എതിരായ ഇഡി കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?

SCROLL FOR NEXT