ഫോട്ടോ: ട്വിറ്റർ 
Sports

37 പന്തില്‍ സെഞ്ചുറി, ടി10 ബ്ലാസ്റ്റില്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് 

95 റണ്‍സില്‍ നില്‍ക്കെ സിക്‌സ് പറത്തിയാണ് പൂരന്‍ സെഞ്ചുറി ആഘോഷിച്ചത്. ഒന്‍പതാം ഓവറില്‍ തന്നെ ലെതര്‍ബാക്ക് ജയം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: 37 പന്തില്‍ നിന്ന് സെഞ്ചുറി നേടി നിക്കോളാസ് പൂരന്‍. ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് പൂരന്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. 10 സിക്‌സും 6 ഫോറുമാണ് വിന്‍ഡിസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നത്. 

സ്‌കോര്‍ച്ചേഴ്‌സിന് എതിരായ കളിയില്‍ ലെതര്‍ബാക്കിന് മുന്‍പില്‍ ചെയ്‌സ് ചെയ്യാന്‍ എത്തിയത് 128 റണ്‍സ്. 14 റണ്‍സില്‍ നില്‍ക്കെ ലെതര്‍ബാക്കിന്റെ ആദ്യ വിക്കറ്റ് വീണു. വണ്‍ഡൗണ്‍ ആയി എത്തിയ പൂരന്‍ പിന്നാലെ വെടിക്കെട്ട് പുറത്തെടുത്തു. 

95 റണ്‍സില്‍ നില്‍ക്കെ സിക്‌സ് പറത്തിയാണ് പൂരന്‍ സെഞ്ചുറി ആഘോഷിച്ചത്. ഒന്‍പതാം ഓവറില്‍ തന്നെ ലെതര്‍ബാക്ക് ജയം പിടിച്ചു. ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ വിന്‍ഡിസ് 3-0ന് നാണംകെട്ടെങ്കിലും പൂരന്‍ കയ്യടി നേടിയിരുന്നു. മൂന്ന് ട്വന്റി20യിലും പൂരന്‍ അര്‍ധ ശതകം കണ്ടെത്തി. 

ഇപ്പോള്‍ ടി10 ബ്ലാസ്റ്റില്‍ താരം സെഞ്ചുറി കണ്ടെത്തുകയും ചെയ്തതോടെ സണ്‍റൈസേഴ്‌സ് ആരാധകര്‍ ഐപിഎല്ലിനായി കാത്തിരിക്കുകയാണ്. 10.75 കോടി രൂപയ്ക്കാണ് ഹൈദരാബാദ് പൂരനെ സീസണില്‍ സ്വന്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

SCROLL FOR NEXT