Nitish Kumar Reddy x
Sports

നിതീഷ് കുമാറും പുറത്ത്; താരങ്ങളുടെ പരിക്കില്‍ ഇന്ത്യയ്ക്ക് ആശങ്ക

ഋഷഭ് പന്ത്, അകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവരും പരിക്കിന്റെ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് അവസാനം പരിക്കേറ്റ ഇന്ത്യന്‍ താരം. നിതീഷിനു കാല്‍മുട്ടിനാണ് പരിക്കേറ്റത്. താരത്തിനു ടെസ്റ്റ് പരമ്പര നഷ്ടമാകും.

മൂന്നാം ടെസ്റ്റിനിടെ ഋഷഭ് പന്തിന് പരിക്കേറ്റിരുന്നു. പിന്നാലെ ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും പരിക്കേറ്റു. പിന്നാലെയാണ് നിതീഷിന്റേയും പരിക്ക്. പേസര്‍മാര്‍ക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം യുവ താരം അന്‍ഷുല്‍ കാംബോജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നിതീഷും പുറത്തായതോടെ ജസ്പ്രിത് ബുംറയെ നാലാം ടെസ്റ്റില്‍ ഇന്ത്യ കളിപ്പിച്ചേക്കും. അഞ്ചാം ടെസ്റ്റും താരം കളിച്ചേക്കും. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബുംറ കളിക്കുക എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ബുംറ കളിച്ചു കഴിഞ്ഞു.

ഒന്നാം ടെസ്റ്റില്‍ നിതീഷിനു അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ താരം കളിച്ചു. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം പോരാട്ടത്തില്‍ നിതീഷ് ഒറ്റ ഓവറില്‍ ബെന്‍ ഡക്കറ്റിനേയും സാക് ക്രൗളിയേയും മടക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയിരുന്നു.

നിതീഷിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ആദ്യ ടെസ്റ്റില്‍ ശാര്‍ദുല്‍ കളിച്ചിരുന്നു. പിന്നീടുള്ള രണ്ട് ടെസ്റ്റുകളില്‍ താരം കളിച്ചില്ല.

ഈ മാസം 23 മുതലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്.

Nitish Kumar Reddy: In a massive blow to the Indian cricket team, Nitish Kumar Reddy has been ruled out of the ongoing Test series vs England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതൃസഹോദരിയും മരിച്ചു

SCROLL FOR NEXT