2031 കഴിയട്ടെ! ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തൊന്നും ഇന്ത്യയില്‍ നടക്കില്ല

കലാശപ്പോരാട്ടം ഇംഗ്ലണ്ടില്‍ തന്നെ
South Africa team at Lord's with Test Championship title
ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവുമായി ദക്ഷിണാഫ്രിക്ക ടീം ലോർഡ്സ് മൈതാനത്ത് (ICC World Test Championship Final)x
Updated on
1 min read

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ വേദിയാകാന്‍ ഇന്ത്യ ഇനിയും 8 വര്‍ഷം കൂടി കാത്തിരിക്കണം. സമീപകാലത്തൊന്നും ഇന്ത്യയടക്കമുള്ളവര്‍ക്ക് ഫൈനല്‍ പോരാട്ടത്തിന്റെ വേദിയാകാന്‍ അവസരമില്ലെന്നു ഐസിസി സ്ഥിരീകരിച്ചു.

2031 വരെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി ഇംഗ്ലണ്ടായിരിക്കുമെന്നു ഐസിസി വ്യക്തമാക്കി. ഐസിസിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ഘാടന സീസണ്‍ മുതല്‍, ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലാണ് നടക്കുന്നത്. അടുത്ത 3 സീസണ്‍ കൂടി ഇത്തരത്തില്‍ തുടരുമെന്നു ഐസിസി അറിയിച്ചു.

South Africa team at Lord's with Test Championship title
പുതിയ ടീം, കളി പഴയപടി തന്നെ! ബം​ഗ്ലാദേശിനോടും നാണംകെട്ട് പാകിസ്ഥാൻ

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഇംഗ്ലണ്ടിലെ സതാംപ്ടന്‍ (2021), ദി ഓവല്‍ (2023), ലോര്‍ഡ്‌സ് (2025) മൈതാനങ്ങളിലാണ് കലാശപ്പോര് അരങ്ങേറിയത്. സമാനമായി 2027, 2029, 2031 വര്‍ഷങ്ങളിലും ഇംഗ്ലണ്ടില്‍ തന്നെ ഫൈനല്‍ നടക്കും.

കഴിഞ്ഞ 3 സീസണുകളിലായി ഫൈനല്‍ പോരാട്ടം വിജയകരമായി സംഘടിപ്പിക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനു സാധിച്ചുവെന്നാണ് ഐസിസി വിലയിരുത്തല്‍. മാത്രമല്ല ഫൈനല്‍ നടക്കുന്ന ഘട്ടം ഇംഗ്ലണ്ടില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമാണെന്ന അധിക ആനുകൂല്യവും അവര്‍ക്ക് ഗുണകരമായി.

South Africa team at Lord's with Test Championship title
കൊമ്പന്റെ കരുത്ത്, വേഴാമ്പലിന്റെ ഇടിമുഴക്കം, ചാക്യാരുടെ ചിരിയും ചിന്തയും! കെസിഎൽ ഭാ​ഗ്യചിഹ്നങ്ങൾ പുറത്തിറക്കി
Summary

ICC World Test Championship Final: The ICC has confirmed England will host the World Test Championship Finals until 2031. This decision follows ECB's successful management of the previous three editions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com