പുതിയ ടീം, കളി പഴയപടി തന്നെ! ബം​ഗ്ലാദേശിനോടും നാണംകെട്ട് പാകിസ്ഥാൻ

ടി20 പരമ്പരയിലെ ആദ്യ പോരില്‍ കനത്ത പരാജയം
Bangladesh batters during the match
Bangladesh vs Pakistanx
Updated on
1 min read

ധാക്ക: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തില്‍ മാറ്റമില്ല. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാക് ടീം. ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശ് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.3 ഓവറില്‍ വെറും 110 റണ്‍സിനു ഓള്‍ ഔട്ടായി. പരിഹാസ്യമായ രീതിയിലാണ് പാക് ടീമിന്റെ ബാറ്റിങ്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 15.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സ് അനായാസം സ്വന്തമാക്കി ജയം പിടിച്ചു.

39 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ബംഗ്ലാദേശ് ജയം അതിവേഗത്തിലാക്കിയത്. 36 റണ്‍സെടുത്ത തൗഹിത് ഹൃദോയിയാണ് തിളങ്ങിയ മറ്റൊരു താരം. ജയിക്കുമ്പോള്‍ ജാകര്‍ അലി 15 റണ്‍സുമായി പര്‍വേസിനൊപ്പം പുറത്താകാതെ നിന്നു.

Bangladesh batters during the match
കൊമ്പന്റെ കരുത്ത്, വേഴാമ്പലിന്റെ ഇടിമുഴക്കം, ചാക്യാരുടെ ചിരിയും ചിന്തയും! കെസിഎൽ ഭാ​ഗ്യചിഹ്നങ്ങൾ പുറത്തിറക്കി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 44 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് ടോപ് സ്‌കോറര്‍. അബ്ബാസ് അഫ്രീദി (22), ഖുഷ്ദില്‍ ഷാ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബംഗ്ലാദേശിനായി സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ 4 ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ടസ്‌കിന്‍ അഹമദ് 2 വിക്കറ്റും സ്വന്തമാക്കി.

Bangladesh batters during the match
'ആ ഷോട്ടുകള്‍ ഐപിഎല്ലിൽ മതി, ടെസ്റ്റ് ബാറ്റിങില്‍ അച്ചടക്കം വേണം'
Summary

Bangladesh vs Pakistan: Pakistan's T20I team continues to be a comedy of errors. The latest incident happened in the 1st T20I against Bangladesh, where Fakhar Zaman was run out by Khushdil Shah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com