'ആ ഷോട്ടുകള്‍ ഐപിഎല്ലിൽ മതി, ടെസ്റ്റ് ബാറ്റിങില്‍ അച്ചടക്കം വേണം'

ഋഷഭ് പന്തിനെ ഉപദേശിച്ച് മുന്‍ നായകനും ഇതിഹാസ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ ഫാറൂഖ് എന്‍ജിനീയര്‍
Rishabh Pant against england
Rishabh Pant x
Updated on
1 min read

മാഞ്ചസ്റ്റര്‍: ടെസ്റ്റ് മത്സരങ്ങളില്‍ അപകടം പിടിച്ച ഷോട്ടുകള്‍ കളിക്കാനുള്ള ആവേശം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഉപേക്ഷിക്കണമെന്ന് ഉപദേശിച്ച് മുന്‍ നായകനും ഇതിഹാസ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ ഫാറൂഖ് എന്‍ജിനീയര്‍. അദ്ദേഹത്തിന്റെ പക്കലുള്ള അപകടം പിടിച്ച ഷോട്ടുകള്‍ ഐപിഎല്ലിനായി കരുതി വയ്ക്കുകയാണ് പന്ത് ചെയ്യേണ്ടത്. ടെസ്റ്റ് മത്സരങ്ങളിലെ ബാറ്റിങ് ആവശ്യപ്പെടുന്നത് അങ്ങേയറ്റത്തെ അച്ചടക്കമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാരക ഫോമിലാണ് പന്ത് ബാറ്റ് വീശുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരില്‍ പന്ത് രണ്ടാം സ്ഥാനത്തുണ്ട്. പരമ്പരയില്‍ താരം അപകടകരമായ ഷോട്ടുകള്‍ കളിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് ഫാറൂഖ് എന്‍ജിനീയറുടെ ഉപദേശം.

'അപകടകരമായ ഷോട്ടുകള്‍ ഋഷഭ് പന്ത് ഐപിഎല്ലിനായി കരുതി വയ്ക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ അച്ചടക്കം വളരെ അത്യാവശ്യമാണ്. മൂന്ന്, നാല് നമ്പറുകളില്‍ ഇറങ്ങുന്ന ബാറ്റര്‍മാരില്‍ നിന്നു കൂടുതല്‍ വലിയ ഇന്നിങ്‌സുകള്‍ ടീം പ്രതീക്ഷിക്കുന്നു. ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു. അദ്ദേഹത്തിനു ടീമിനായി നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍ക്കെതിരെ.'

Rishabh Pant against england
അര്‍ഷ്ദീപിന് പരിക്ക്; അന്‍ഷുല്‍ കാംബോജ് ഇന്ത്യന്‍ ടീമില്‍

'അദ്ദേഹം നേടിയ റണ്‍സ് കണക്കിലെടുത്താല്‍ മികവാര്‍ന്ന ബാറ്ററാണ് എന്നു മനസിലാകും. പക്ഷേ പ്രവചനാതീതമാണ് ബാറ്റിങ്. മനസില്‍ തോന്നുന്നത് അദ്ദേഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. ഷോട്ട് സെലക്ഷനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോടു തമാശ പറഞ്ഞിരുന്നു. അദ്ദേഹം ചിരിച്ചു കൊണ്ടു എന്നോടു പറഞ്ഞത് ആ നിമിഷം തോന്നുന്ന ഷോട്ട് കളിക്കും എന്നാണ്. നല്ല ആത്മവിശ്വാസമുള്ള താരമാണ് പന്ത്.'

'എന്നാല്‍ ഉച്ച ഭക്ഷണത്തിനു തൊട്ടുമുന്‍പ്, അല്ലെങ്കില്‍ കളിയുടെ അവസാന ഘട്ടത്തിലൊക്കെ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സംശയമില്ല പന്ത് പ്രതിഭയുള്ള ബാറ്ററാണ്. സ്വന്തമായി ഷോട്ടുകള്‍ കണ്ടുപിടിച്ച് കളിക്കുന്ന താരം'- ഫാറൂഖ് എന്‍ജിനീയര്‍ വ്യക്തമാക്കി.

മൂന്നാം ടെസ്റ്റിനിടെ പന്തിന് പരിക്കേറ്റിരുന്നു. പിന്നീട് താരം ബാറ്റിങിനു മാത്രമാണ് ഇറങ്ങിയത്. ടെസ്റ്റില്‍ സിംഹഭാഗവും വിക്കറ്റ് കാത്തത് ധ്രുവ് ജുറേലായിരുന്നു. പരമ്പരയിലെ നാലാം പോരാട്ടം ഈ മാസം 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് മൈതാനത്ത് അരങ്ങേറും. പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്.

Rishabh Pant against england
താരങ്ങള്‍ ഉടക്കി, ആരാധകരും... ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ
Summary

Rishabh Pant, Farokh Engineer: Former India wicketkeeper Farokh Engineer has advised Rishabh Pant to save his risky shots for the IPL and bat in a bit more disciplined manner in Tests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com