അര്‍ഷ്ദീപിന് പരിക്ക്; അന്‍ഷുല്‍ കാംബോജ് ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്
Anshul Kamboj and Arshdeep Singh
Anshul Kamboj, Arshdeep SinghX
Updated on
1 min read

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനു പകരമാണ് യുവ താരത്തെ ഉള്‍പ്പെടുത്തിയത്.

പരിശീലനത്തിനിടെയാണ് അര്‍ഷ്ദീപിനു പരിക്കേറ്റത്. പന്ത് തടയുന്നതിനിടെ താരത്തിന്റെ കൈക്ക് മുറിവേല്‍ക്കുകയായിരുന്നു.

പരമ്പരയിലെ നാലാം പോരാട്ടം ഈ മാസം 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ആരംഭിക്കുന്നു. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്.

Anshul Kamboj and Arshdeep Singh
താരങ്ങള്‍ ഉടക്കി, ആരാധകരും... ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ

ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇംഗ്ലീഷ് മണ്ണില്‍ ഒനൗദ്യോഗിക ടെസ്റ്റ് കളിച്ച ഇന്ത്യ എ ടീമില്‍ അന്‍ഷുല്‍ അംഗമായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പരമ്പരയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ വലം കൈയന്‍ പേസര്‍ രണ്ടാം പോരാട്ടത്തില്‍ ബാറ്റിങിലും തിളങ്ങിയിരുന്നു. രണ്ടാം പോരില്‍ താരം അര്‍ധ സെഞ്ച്വറി നേടി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു അന്‍ഷുല്‍. മെഗാ താര ലേലത്തില്‍ 3.40 കോടി മുടക്കിയാണ് ചെന്നൈ അന്‍ഷുല്‍ കാംബോജിനെ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ താരം 8 വിക്കറ്റുകളും വീഴ്ത്തി.

Anshul Kamboj and Arshdeep Singh
ലോർഡ്സ് ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ സമനില പിടിച്ച് ഇം​ഗ്ലണ്ട്
Summary

Anshul Kamboj has been added to the India squad for the ongoing Test series against England as cover for the injured Arshdeep Singh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com