ഷൊകീനും നിതീഷും തമ്മിലുള്ള വാക്കുതർക്കം/ പിടിഐ 
Sports

വാക്കു തര്‍ക്കം, ഷൊകീന് നേരെ വിരല്‍ ചൂണ്ടി നിതീഷ് റാണ; പിഴ ശിക്ഷ

മാച്ച് ഫീയുടെ 25 ശതമാനമാണ് നിതീഷ് പിഴയൊടുക്കേണ്ടത്. ഷൊകീന്‍ പത്ത് ശതമാനവും പിഴ അടയ്ക്കണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ വച്ച് വാക്കു തര്‍ക്കം നടത്തിയ സംഭവത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണയ്ക്കും മുംബൈ ഇന്ത്യന്‍സ് ബൗളര്‍ ഹൃതിക് ഷൊകീനും പിഴ ശിക്ഷ. ഇന്നലെ നടന്ന പോരാട്ടത്തിനിടെയാണ് ഇരുവരും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. മറ്റു താരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

മാച്ച് ഫീയുടെ 25 ശതമാനമാണ് നിതീഷ് പിഴയൊടുക്കേണ്ടത്. ഷൊകീന്‍ പത്ത് ശതമാനവും പിഴ അടയ്ക്കണം. ഐപിഎല്‍ അച്ചടക്ക സമിതിയാണ് ശിക്ഷ വിധിച്ചത്. 

മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് സംഭവങ്ങള്‍. കൊല്‍ക്കത്തയാണ് ബാറ്റിങ്. ഷൊകീന്‍ നിതീഷിനെ പകരക്കാരന്‍ ഫീല്‍ഡര്‍ രമണ്‍ദീപിന്റെ കൈകളിലെത്തിച്ചിരുന്നു. പിന്നാലെ നിതീഷിനെ വാക്കുകള്‍ കൊണ്ടു പ്രകോപിപ്പിക്കാനും ഷൊകീന്‍ ശ്രമിച്ചു. ഡഗൗട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേ ഇതുകേട്ട് ക്രുദ്ധനായി നിതീഷ് തിരികെയെത്തി കൈ വിരല്‍ ചൂണ്ടി ഷൊകീനെതിരെ മറുപടി നല്‍കി. അതിനിടെ സൂര്യകുമാര്‍ യാദവും വെറ്ററന്‍ താരം പിയൂഷ് ചൗളയും ഇരുവരേയും അനുനയിപ്പിച്ച് രംഗം ശാന്തമാക്കി. മത്സര ശേഷം ഷൊകീന്‍ നിതീഷിനോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

നിതീഷ് ഐപിഎല്‍ കോഡ് ഓഫ് കോണ്ടാക്റ്റിന്റെ 2.21 ആര്‍ട്ടിക്കിള്‍ ലംഘിച്ചു. ഷൊകീന്‍ 2.5 ആര്‍ട്ടിക്കിളും ലംഘിച്ചു. ഇരുവരും ലെവല്‍ വണ്‍ കുറ്റം ചെയ്തതായും ഗവേണിങ് ബോഡി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു