നിതീഷ് റാണ/ ട്വിറ്റർ 
Sports

നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍

ശ്രേയസിന്റെ അഭാവത്തില്‍ നിതീഷിനെയോ സുനില്‍ നരെയ്‌നയോയാണ് പകരക്കാരായി പരിഗണിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നിതീഷ് റാണ നയിക്കും. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതിനാലാണ് ഇത്തവണ നിതീഷിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം കൡക്കാനിറങ്ങുന്നത്. 

ശ്രേയസിന്റെ അഭാവത്തില്‍ നിതീഷിനെയോ സുനില്‍ നരെയ്‌നയോയാണ് പകരക്കാരായി പരിഗണിച്ചത്. ഒടുവില്‍ നറുക്ക് നിതീഷിന് വീഴുകയായിരുന്നു.  

ഡല്‍ഹി ടീമിനെ നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ നയിച്ച പരിചയം നിതീഷിനുണ്ട്. 2018ലാണ് നിതീഷ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തുന്നത്. 

ടീമിനായി 74 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 1744 റണ്‍സ് സ്വന്തമാക്കി. സ്‌ട്രൈക്ക് റേറ്റ് 135.61. കഴിഞ്ഞ സീസണില്‍ ശ്രേയസ് കഴിഞ്ഞാല്‍ കൊല്‍ക്കത്തയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും നിതീഷാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT