ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം  എക്‌സ്‌
Sports

ഫോണുകള്‍ക്ക് നിയന്ത്രണം; കാഴ്ചക്കാര്‍ക്ക് പ്രവേശനമില്ല; ഓസിസിനെ നേരിടുന്നതിന് മുന്‍പായി ഇന്ത്യക്ക് രഹസ്യ പരിശീലനം

പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും പരിശീലന സെഷനുകള്‍ മറച്ചുവയ്ക്കാന്‍ കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു പരിശീലനമത്സരം കളിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തീരുമാനിച്ചെങ്കിലും പെര്‍ത്തില്‍ രഹസ്യപരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും പരിശീലന സെഷനുകള്‍ മറച്ചുവയ്ക്കാന്‍ കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഫോണ്‍ ഉപയോഗത്തിന് ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 22-നാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഇത്തവണ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ത്യയുടെ പരീശീലനം. ആറ് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ ടീം ഇന്ത്യ എ ടീമിനെ നേരിടാന്‍ തീരുമാനിച്ചെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. തങ്ങള്‍ക്ക് പരിശീലനത്തിന് ആവശ്യത്തിന് സമയം ഇല്ലെന്നും മൂന്ന് ദിവസം മാത്രമേ ഓസ്ട്രേലിയയില്‍ വന്ന് കഴിഞ്ഞാല്‍ കിട്ടുമെന്നുമായിരുന്നു ഇതിന് കാരണമായി രോഹിത് പറഞ്ഞത്. പരിശീലനമത്സരം കളിക്കാത്ത ഇന്ത്യയുടെ നീക്കത്തിനെതിരെ മുതിര്‍ന്ന താരം അനില്‍ കുംബ്ലെ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ മത്സരം പെര്‍ത്തിലാണ് നടക്കുക. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിന് പിന്നാലെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് പരമ്പര നിര്‍ണായകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT