Royal Challengers Bengaluru 
Sports

ആര്‍സിബി വിജയാഘോഷത്തിന് അനുമതി നിഷേധിച്ച് പൊലീസ്; റാലി റദ്ദാക്കി

അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. വിജയാഘോഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരു (Royal Challengers Bengaluru)വില്‍ നടത്താനിരുന്ന വിജയ റാലി റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. വിജയാഘോഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമാക്കി. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. നേരത്തെ ശിവമോഗയിലും ബെളഗാവിയിലും നടന്ന ആഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു

വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കണക്കിലെടുത്ത് പൊലീസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തിരക്ക് പരിഗണിച്ച് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വിധാന്‍ സൗധയ്ക്കും ചിന്നസ്വാമി സ്റ്റേഡിയത്തിനും സമീപമുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് മണി മുതല്‍ ഒന്‍പതുമണിവരെ നീളുന്ന പരിപാടികളാണ് ടീം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം ബംഗളൂരു ആരാധകര്‍ ബെളഗാവിയിലും ശിവമോഗയിലും സംഘടിപ്പിച്ച വിജയാഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചു. ബെളഗാവിലെ റാലിക്കിടെയാണ് മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിച്ചത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു. 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പൊലീസ് ലാത്തി വീശിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT