ഫയല്‍ ചിത്രം 
Sports

'7 ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു, അന്ധവിശ്വാസമല്ല'; ജേഴ്‌സി നമ്പറിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധോനി

7 തന്റെ ജേഴ്‌സി നമ്പറായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 7 തന്റെ ജേഴ്‌സി നമ്പറായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ഏഴ് എന്റെ ഭാഗ്യ നമ്പറായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ധോനി പറയുന്നത്. 

7 ജേഴ്‌സി നമ്പറായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വളരെ ലളിതമാണ്. ജൂലൈ ഏഴിനാണ് ഞാന്‍ ജനിച്ചത്. ഏഴാം മാസത്തിലെ ഏഴാം ദിവസം. മറ്റ് നല്ല നമ്പറുകള്‍ എന്നെല്ലാം നോക്കി പോകുന്നതിന് പകരം എന്റെ ജന്മദിനം തന്നെ ഞാന്‍ ഉപയോഗിച്ചു, ധോനി പറയുന്നു.

'1981ലാണ് ഞാന്‍ ജനിച്ചത്. 8-1 ഏഴ് ആണ്'

എന്നോട് ജേഴ്‌സി നമ്പര്‍ 7 എന്തുകൊണ്ട് എന്ന് ചോദിക്കുന്നവരോട് മറ്റൊരു കാര്യവും ഞാന്‍ പറയും. 1981ലാണ് ഞാന്‍ ജനിച്ചത്. 8-1 ഏഴ് ആണ്. ഏഴ് എന്ന നമ്പര്‍ നമുക്ക് അനുകൂലമായി ഒന്നും ചെയ്തില്ലെങ്കിലും നമുക്ക് എതിരായും ഒന്നും ചെയ്യില്ല എന്നാണ് ആളുകള്‍ പറയുന്നത്. അന്ധവിശ്വാസങ്ങളൊന്നും എനിക്കില്ല. എന്നാല്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നമ്പറാണ് ഏഴ് എന്നും ധോനി പറയുന്നു. 

2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഏഴാണ് ധോനിയുടെ ജേഴ്‌സി നമ്പര്‍. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടും കിരീടത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങുകയാണ് ധോനി ഐപിഎല്ലില്‍. മാര്‍ച്ച് 26ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT