ഫോട്ടോ: ട്വിറ്റർ 
Sports

10 പേരായിട്ടും കുലുങ്ങിയില്ല, ചിലിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍

46ാം മിനിറ്റില്‍ ലൂകാസ് പക്വേറ്റയിലൂടെ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കോപ്പ അമേരിക്കയില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. 46ാം മിനിറ്റില്‍ ലൂകാസ് പക്വേറ്റയിലൂടെ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. 

ആദ്യ പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ അഞ്ച് താരങ്ങള്‍ നിറഞ്ഞ ചിലിയന്‍ പ്രതിരോധ മതിലില്‍ തട്ടിയകന്നു. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ഫിര്‍മിനോയ്ക്ക് പകരം പക്വേറ്റ മൈതാനത്തേക്ക് എത്തി. ടിറ്റേയുടെ പെര്‍ഫക്ട് ചെയ്ഞ്ചിലൂടെ ബ്രസീലിന്റെ അക്കൗണ്ട് തുറന്നു.

ഗ്രൗണ്ടിലെത്തി ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും പക്വേറ്റയിലൂടെ ബ്രസീല്‍ ഗോള്‍ വലയും കുലുക്കി. നെയ്മറിനൊപ്പമുള്ള മുന്നേറ്റമാണ് ഇവിടെ ഗോളിലേക്ക് എത്തിയത്. 48ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഗബ്രിയേല്‍ ജീസസ് പുറത്തേക്ക് പോയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ചിലിക്ക് കഴിഞ്ഞില്ല. 

62ാം മിനിറ്റില്‍ വര്‍ഗാസിലൂടെ ചിലി ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു. 67ാം മിനിറ്റില്‍ നെയ്മറിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തും എന്ന് തോന്നിച്ചു. ക്ലോസ് റേഞ്ചില്‍ നിന്നുള്ള നെയ്മറുടെ ഷോട്ട് ചിലി ഗോള്‍ കീപ്പര്‍ തടുത്തിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍