ഫോട്ടോ: പിടിഐ 
Sports

25 തുടർ വിജയങ്ങൾ; 21ാം ​ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് കൂടുതൽ അടുത്ത് ജോക്കോവിച്; യുഎസ് ഓപ്പൺ ക്വാർട്ടറിൽ

25 തുടർ വിജയങ്ങൾ; 21ാം ​ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് കൂടുതൽ അടുത്ത് ജോക്കോവിച്; യുഎസ് ഓപ്പൺ ക്വാർട്ടറിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: 21ാം ​ഗ്രാൻഡ് സ്ലാം കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് കൂടുതൽ അടുത്ത് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്. യുഎസ് ഓപ്പൺ ടെന്നീസ് പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് ജോക്കോ മുന്നേറി. മേജർ ടൂർണമെന്റുകളിൽ ഈ വർഷത്തെ തുടർച്ചയായ 25ാം ജയമെന്ന നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം. 

പ്രീ ക്വാർട്ടറിൽ അമേരിക്കയുടെ ജെൻസൺ ബ്രൂക്ക്‌സ്‌ബൈക്കിനെയാണ് ജോക്കോ വീഴ്ത്തിയത്. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് താരം വിജയം സ്വന്തമാക്കിയത്. സ്‌കോർ: 1-6, 6-3, 6-2, 6-2. ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാർട്ടറിൽ ജോക്കോയുടെ എതിരാളി.

ജെൻസൺ ബ്രൂക്ക്‌സ്‌ബൈയുടെ തോൽവിയോടെ യുഎസ് ഓപ്പണിൽ നിന്ന് അവസാന അമേരിക്കൻ താരവും പുറത്തായി. 1880ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടെന്നീസ് ടൂർണമെന്റിൽ ആതിഥേയ രാജ്യത്തെ താരങ്ങളാരും തന്നെ ക്വാർട്ടർ ഫൈനലിലെത്താതിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT