Novak Djokovic x
Sports

'എനിക്ക് ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തണം'; വിരമിക്കില്ലെന്ന് ജോക്കോവിച്

2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് ലക്ഷ്യമിട്ട് സെര്‍ബിയന്‍ ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

ബെല്‍ഗ്രേഡ്: വിരമിക്കല്‍ ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്. 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന അനുപമ നേട്ടത്തിലേക്ക് ദീര്‍ഘ കാലമായി ശ്രമിക്കുന്ന ജോക്കോയ്ക്ക് ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും നേട്ടത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ഫൈനലിലെത്തിയ ജോക്കോ ആദ്യ സെറ്റ് നേടിയ ശേഷം കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ വീണു.

പിന്നാലെ താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിലും താന്‍ കളിക്കുമെന്നു 41കാരന്‍ ജോക്കോ വ്യക്തമാക്കി.

നിലവിലെ ഒളിംപിക്‌സ് ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണം ജോക്കോയ്ക്കാണ്. ആ നേട്ടം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നു താരം പറയുന്നു. പ്രായവും സാഹചര്യങ്ങളുമൊക്കെ പ്രതികൂലമാണെന്നു താരം സമ്മതിക്കുന്നു. എന്നാല്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ശ്രമം തുടരാനാണ് തീരുമാനം എന്നു ജോക്കോ വ്യക്തമാക്കി.

പുരുഷ ടെന്നീസില്‍ ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തിയ ഏക താരം ബ്രിട്ടീസ് ഇതിഹാസം ആന്‍ഡി മുറെയാണ്. 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സിൽ സ്വർണം സ്വന്തമാക്കിയ മുറെ 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സിലും നേട്ടം ആവര്‍ത്തിച്ചു.

20204ലെ പാരിസ് ഒളിംപിക്‌സില്‍ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തിയാണ് ജോക്കോ സ്വര്‍ണം നേടിയത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ മത്സരിച്ച ജോക്കോവിച് അന്ന് വെങ്കലം നേടിയിരുന്നു.

Novak Djokovic says defending his Olympic gold medal at the 2028 Los Angeles Games is one of his long-term goals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

SCROLL FOR NEXT