Novak Djokovic x
Sports

'എവര്‍ഗ്രീന്‍ ജോക്കോ'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയത്തുടക്കം, റെക്കോര്‍ഡില്‍ ഫെഡറര്‍ക്ക് ഒപ്പം

ഓസ്ട്രേലിയൻ ഓപ്പണിൽ 100 വിജയങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ചരിത്രത്തില്‍ ഒരു ടെന്നീസ് താരവും സ്വന്തമാക്കാത്ത ഐതിഹാസിക നേട്ടത്തിനായി കാത്തിരിക്കുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയത്തോടെ തുടങ്ങി. ആദ്യ റൗണ്ടില്‍ വെറ്ററന്‍ താരം സ്‌പെയിനിന്റെ പെഡ്രോ മാര്‍ട്ടിനെസിനെ വീഴ്ത്തി. സ്‌കോര്‍ 6-3, 6-2, 6-2.

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ 100ാം വിജയമാണ് ജോക്കോ ആഘോഷിച്ചത്. മെല്‍ബണ്‍ പാര്‍ക്കില്‍ 10 വട്ടം കിരീടം സ്വന്തമാക്കിയ ജോക്കോ വിംബിള്‍ഡണില്‍ 102 വിജങ്ങളും ഫ്രഞ്ച് ഓപ്പണില്‍ 101 വിജയങ്ങളും കുറിച്ചിട്ടുണ്ട്.

21ാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച് കളിക്കാനിറങ്ങുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിച്ച താരമെന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പം ജോക്കോയെത്തി. മൊത്തം ഗ്രാന്‍ഡ് സ്ലാം കണക്കില്‍ 81ാം ടൂര്‍ണമെന്റാണിത്. ഈ റെക്കോര്‍ഡിലും ജോക്കോ സ്വിസ് ഇതിഹാസത്തിനൊപ്പമെത്തി. ഫെലിസിയാനോ ലോപസും 81 ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ കളിച്ചിട്ടുണ്ട്.

Novak Djokovic equaled two all-time tennis records by starting his 21st Australian Open, and he added another milestone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1995ല്‍ 13കാരനെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മരിച്ചെന്ന് പൊലിസിനെ വിശ്വസിപ്പിച്ചു; പേരുമാറ്റിയ 'എക്‌സ് മുസ്ലീം' അറസ്റ്റില്‍

'ഞാന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ല; സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്'; രമേശ് ചെന്നിത്തല

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

SCROLL FOR NEXT