തിരിച്ചുവരവ് ആഘോഷമാക്കി ബുംറ 
Sports

തിരിച്ചുവരവ് ആഘോഷമാക്കി ബുംറ; ആറാം വിക്കറ്റില്‍ കരകയറ്റി ഫിലിപ്‌സും നിക്കോള്‍സും

നേരത്തെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുന്നില്‍ നിന്ന് നയിച്ച ജസ്പ്രീത് ബുംറയുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാലിന് 52 എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

വെല്ലിങ്ടണ്‍: ഇന്ത്യയുടെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ആറാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഗ്ലെന്‍ ഫിലിപ്‌സും ഹെന്റി നിക്കോള്‍സും ന്യൂസിലന്‍ഡിനെ കരകയറ്റി. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറിയുമായി നിക്കോള്‍സ് പൊരുതി നിന്നപ്പോള്‍, അതിവേഗം അര്‍ധസെഞ്ച്വറിയുമായി ഫിലിപ്‌സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. നേരത്തെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുന്നില്‍ നിന്ന് നയിച്ച ജസ്പ്രീത് ബുംറയുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാലിന് 52 എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. കാംബോജും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി പിന്തുണ നല്‍കിയെങ്കിലും, നിക്കോള്‍സിലൂടെയും ഫിലിപ്‌സിലൂടെയും ആതിഥേയര്‍ ശക്തമായി തിരിച്ചടിച്ചു. നിക്കോള്‍സ് 76 ഉം ഫിലിപ്പ്‌സ് 58 ഉം റണ്‍സെടുത്താണ് ക്രീസിലുള്ളത്.

മത്സരത്തിലെ തന്റെ മൂന്നാം പന്തില്‍ തന്നെ കിവീസ് ക്യാപ്റ്റന്‍ ടോം ലാഥമിനെ ബുംറ തിരിച്ചയച്ചു. മിച്ചലും (1) ടോം ബ്ലണ്ടലുമാണ് (5) ബുംറയുടെ മറ്റ് ഇരകള്‍. ഡെവണ്‍ കോണ്‍വെയെ (4) കാംബോജും രചിന്‍ രവീന്ദ്രയെ (15) ആകാഷ് ദീപും മടക്കി. പിന്നീടാണ് ഫലിപ്പ്‌സും നിക്കോള്‍സും ചേര്‍ന്ന് ഇന്ത്യന്‍ പേസിനെ ക്ഷമയോടെ നേരിട്ട് കിവീസ് ഇന്നിങ്‌സിനെ സുരക്ഷിതമായ കരയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.

പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിട്ടുനിന്ന ബുംറ ടെസ്റ്റിലെ തന്റെ തിരിച്ചുവരവ് ആഘോഷമാക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍, ആകാശ് ദീപ് സിങ്, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പ്ലേയിങ് ഇലവനില്‍.

NZ vs IND Test : Nicholls, Phillips grind it out with fifties to recover from early Bumrah onslaught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; പി ജയരാജനും ടിവി രാജേഷും പ്രതി പട്ടികയില്‍

സൈബറിടത്തില്‍ ഇനി കളി മാറും, ഏത് ഫോണും അണ്‍ലോക്കാവും; ഇസ്രായേല്‍ സോഫ്റ്റ്‌വെയറുമായി കേരള പൊലീസ്

ഷൂക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; ചൈനയില്‍ ഇന്ന് ചരിത്ര ഉച്ചകോടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുന്‍ സര്‍ക്കാര്‍ വാങ്ങിയില്ല; മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം

'ആചാരമല്ല', പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കരുത്;ശബ്ദ സന്ദേശം ബസില്‍ കേള്‍പ്പിക്കണം: ഹൈക്കോടതി