ടോസിന് മുന്‍പായി ന്യൂസിലന്‍ഡ് സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍മാര്‍ 
Sports

ടോസ് ന്യൂസിലാന്‍ഡിന്; ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയച്ചു

ന്യൂസിലന്‍ഡിനായി പരിക്കേറ്റ ലോക്കി ഫെര്‍ഗൂസിന് പകരം ടിം സൗത്തിയും ടബ്‌രിസ് ഷംസിക്ക് പകരം കഗിസോ റബാഡയും ഇടം നേടി. 

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

ഇരുടീമുകളും തങ്ങളുടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഓരോ മാറ്റം വരുത്തി. ന്യൂസിലന്‍ഡിനായി പരിക്കേറ്റ ലോക്കി ഫെര്‍ഗൂസിന് പകരം ടിം സൗത്തിയും ടബ്‌രിസ് ഷംസിക്ക് പകരം കഗിസോ റബാഡയും ഇടം നേടി. 

പൂനെയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ഇരുടീമുകളും സെമി ബെര്‍ത്ത് പ്രതീക്ഷയിലാണ്. ടൂര്‍ണമെന്റില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച റണ്‍റേറ്റാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഓസിസിനെതിരെ അഞ്ച് റണ്‍സിന്റെ പരാജയം നേരിട്ടെങ്കിലും വിജയ വഴിയില്‍ തിരിച്ചെത്താനാണ് ടീമിന്റെ ശ്രമം.

ഏകദിനത്തില്‍ ഇരുവരും 71 തവണ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്‍ഡ് 25 തവണ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 41 തവണ വിജയിച്ചു. അതേസമയം ഏകദിന ലോകകപ്പിലെ ചരിത്രം നോക്കിയാല്‍ ഇരുടീമുകളും എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ നൂസിലന്‍ഡ് ആറ്തവണ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് തവണ മാത്രമാണ് വിജയിക്കാനായത്. അവസാന അഞ്ച് മത്സരങ്ങളിലെ ഫലം പരിശോധിച്ചാല്‍ മൂന്ന് മത്സരങ്ങളിലെ ജയത്തോടെ ന്യൂസിലന്‍ഡ് തന്നെയാണ് മുന്നില്‍. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് തവണ മാത്രമാണ് ജയിക്കാനായത്.

ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്നിലാക്കി ഒന്നാംസ്ഥാനത്തേക്ക് ഉയരും. അതേസമയം സെമി സാധ്യതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ന്യൂസിലന്‍ഡിന് ഇന്ന് ജയിച്ചേ തീരൂ. ക്വിന്റന്‍ ഡി കോക്ക് നയിക്കുന്ന ബാറ്റിംഗ് നിരയും കാഗിസോ റബാഡയുടെ ബൗളിംഗ് നിരയിലുമാണ് ടീമിന്റെ പ്രതീക്ഷ. അതേസമയം നാല് ജയങ്ങളുടെ കുതിക്കുകയായിരുന്ന കിവിസ് ഇന്ത്യയോടും ഓസ്ട്രേലിയയോടും തോറ്റ് പരുങ്ങലിലാണ് നിലവില്‍. ഇനിയൊരു തോല്‍വി ന്യൂസിലന്‍ഡിന്റെ സെമി സാധ്യതകള്‍ സങ്കീര്‍ണമാക്കും. പരിക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ക് ചാപ്മാന്‍ എന്നിവരുടെ ആരോഗ്യ കാര്യത്തില്‍ പുരോഗതിയുള്ളത് കിവികള്‍ക്ക് ആശ്വാസമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്