കോഹ്‌ലി, ശ്രേയസ് അയ്യരും ഇന്ത്യന്‍ ക്രിക്കറ്റ് /ഫെയ്‌സ്ബുക്ക് 
Sports

കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; കിവീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ 

സെഞ്ച്വറി നേട്ടത്തോടെ കോഹ്‌ലിയും ശ്രേയസ് അയ്യരുംഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍  ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് സ്‌കോര്‍ ചെയ്തു. സെഞ്ച്വറി നേട്ടത്തോടെ കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരായി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയാണ് മടങ്ങിയത്. ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

രോഹിത് പുറത്തായതിന് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന്  പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. 65 പന്തില്‍ 75 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും രണ്ട് സിക്‌സുമാണ് ഉണ്ടായിരുന്നത്. 

ക്രീസിലെത്തില്‍ കോഹ് ലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡും മറിടന്നു. മത്സരത്തില്‍  108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്സ് ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. 44 മത്തെ ഓവറില്‍ സൗത്തിയുടെ ഓവറില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാന് താരം മടങ്ങുന്നത്. 

67 പന്തില്‍ സെഞ്ച്വറി തികച്ച് ശ്രേയാസ് അയ്യരും മികച്ച പ്രകടനം കാഴച്‌വെച്ചു.
നാല് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയാസിന്റെ ഇന്നിങ്‌സ്. 
70 പന്തില്‍ 107 റണ്‍സെടുത്ത അയ്യരെ ട്രെന്‍ഡ് ബോള്‍ട്ട്  പുറത്താക്കുകയായിരുന്നു. പീന്നീട് ഗില്‍ ക്രീസില്‍ തിരിച്ചെത്തി. 80 റണ്‍സ് നേടി പുറത്തായി. 20 പന്തില്‍ 39 റണ്‍സ് നേടി കെ എല്‍ രാഹുല്‍ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT