വിഡിയോ സ്ക്രീൻഷോട്ട് 
Sports

വാത്തി വിടാതെ അശ്വിൻ, വർക്കൗട്ടിനിടയിലും ഡാൻസ്; ഇതാണ് പുതിയ ഡൽഹി 

ജിമ്മിലെ വർക്കൗട്ടിനിടെയായിരുന്നു താരത്തിന്റെ ഡാൻസ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റ് വിജയ് ചിത്രം മാസ്റ്ററിലെ 'വാത്തി കമിംഗ്...' എന്ന ഗാനത്തിന്റെ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ഡൽഹി ക്യാപിറ്റൽസിന്റെ ട്വിറ്റർ പേജിലാണ് അശ്വിന്റെ വാത്തി സ്നേഹം വീണ്ടും നിറഞ്ഞത്. ജിമ്മിലെ വർക്കൗട്ടിനിടെയായിരുന്നു താരത്തിന്റെ ഡാൻസ്. 

"ജിം സെഷൻ എങ്ങനെ ആനന്ദകരമാക്കണമെന്ന് മാസ്റ്ററിന് നന്നായി അറിയാം", എന്ന ക്യാപ്ഷനോടെയാണ് അശ്വിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതാണ് പുതിയ ഡൽഹി എന്നാണ് അശ്വിന്റെ കൂൾ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ഹാഷ്ടാ​​ഗ്. ഇതാദ്യമായല്ല താരം വാത്തിക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യ - ഇം​ഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റിന് മുമ്പും ഇതേ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന അശ്വിന്റെ വിഡിയോ ഹിറ്റായിരുന്നു. 

ഏപ്രിൽ 10നാണ് ഐപിഎല്ലിൽ ഡൽഹിയുടെ ആദ്യ മത്സരം. ധോനിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് റിഷഭ് പന്തിന്റെയും കൂട്ടരുടെയും ഈ സീസണിലെ കന്നി പോരാട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT