ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

ഉസൈന്‍ ബോള്‍ട്ടിന് ഇരട്ടക്കുട്ടികള്‍, ആരാധകര്‍ക്കിടയില്‍ 'കൊടുങ്കാറ്റായി' പേരിലെ കൗതുകം ; ചിത്രങ്ങൾ

കുടുംബചിത്രത്തില്‍ ഇവര്‍ക്കൊപ്പം മൂത്തമകള്‍ ഒളിമ്പ്യ ലൈറ്റ്‌നിങ് ബോള്‍ട്ടും ഉണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് ഇരട്ടക്കുട്ടികള്‍ പിറന്നു. ബോള്‍ട്ടിന്റെ പങ്കാളി കാസി ബെന്നെറ്റാണ് മക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഫാദേഴ്‌സ് ഡേ പ്രമാണിച്ചാണ് അഞ്ച് പേരും ഒന്നുച്ചുള്ള ചിത്രം കാസി പങ്കുവച്ചത്. 

പോസ്റ്റിലൂടെ മക്കളുടെ പേരും കാസി ആരാധകരെ അറിയിച്ചിട്ടുണ്ട്. തണ്ടര്‍ ബോള്‍ട്ട് എന്നും സെയിന്റ് ലിയോ ബോള്‍ട്ടെന്നുമാണ് പേരിട്ടിരിക്കുന്നത്. കുടുംബചിത്രത്തില്‍ ഇവര്‍ക്കൊപ്പം മൂത്തമകള്‍ ഒളിമ്പ്യ ലൈറ്റ്‌നിങ് ബോള്‍ട്ടും ഉണ്ട്. എന്തായാലും മക്കളുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത്. ലൈറ്റ്‌നിങ്ങും തണ്ടറും വീട്ടില്‍ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

2020 മെയിലാണ് ഒളിമ്പ്യ ജനിച്ചത്. മകള്‍ പിറന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു അന്ന് താരം പേര് പ്രഖ്യാപിച്ചത്. തണ്ടറിന്റെയും ലിയോയുടെയും ജനനതിയതി എന്നാണെന്ന് പുറത്തുവിട്ടിട്ടില്ല. എന്തായാലും കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21