കോഹ്‌ലി,യാന്‍സണ്‍ 
Sports

'തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല'; കോഹ്‌ലിയെ തടയുന്നത് വലിയ വെല്ലുവിളി, പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍

തന്റെ ഏറ്റവും വലിയ എതിരാളികളില്ലൊന്നാണ് കോഹ് ലിയെന്നും യാന്‍സണ്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ബാറ്റിങ് താളം കണ്ടെത്തിയാല്‍ കോഹ്‌ലിയെ പോലുള്ള ലോകോത്തര ബാറ്റര്‍മാരെ തടയാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണ്‍. വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കോഹ്‌ലിയുടെ മികവിനെ പുകഴ്ത്തിയ താരം പന്തെറിയുമ്പോള്‍ തന്റെ ഏറ്റവും വലിയ എതിരാളികളിലൊന്നാണ് കോഹ്‌ലിയെന്നും പറഞ്ഞു.

ഇന്നലത്തെ കോഹ്‌ലിയുടെ മാച്ച് വിന്നിങ് സെഞ്ച്വറിയെ ചൂണ്ടിക്കാട്ടി കോഹ്‌ലിയെ പോലുള്ള ബാറ്റര്‍മാരെ വീഴ്ത്താന്‍ നേരിടുന്ന ആദ്യത്തെ കുറച്ച് പന്തുകളിലേ സാധിക്കൂവെന്നും താരം പറഞ്ഞു.

'ലോകോത്തര കളിക്കാര്‍ക്കെതിരെ പന്തെറിയുമ്പോള്‍, പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യത്തെ 10 അല്ലെങ്കില്‍ 15 പന്തുകളില്‍ തന്നെ ഒരു ബാറ്ററെ പുറത്താക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ സമയത്താണ് അവര്‍ വിക്കറ്റുമായി പൊരുത്തപ്പെടുന്നത്, കൂടുതല്‍ പന്തുകള്‍ നേരിട്ടു കഴിഞ്ഞാല്‍, അവരെ തടയുക വളരെ ബുദ്ധിമുട്ടാണ്. അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും' യാന്‍സെന്‍ പറഞ്ഞു.

'കോഹ് ലിയുടെ കളി കാണുന്നത് രസകരമാണ്. ടിവിയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് വളര്‍ന്നു, ഇപ്പോള്‍ അദ്ദേഹത്തിന് നേരെ പന്തെറിയുന്നത് വരെ. ഒരേസമയം ഇത് പ്രയാസകരവും എന്നാല്‍ രസകരവുമാണ്, അദ്ദേഹം നന്നായി ഡ്രൈവ് ചെയ്യുന്നു, പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കുന്നു, വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നു -യാന്‍സണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി