ഇക്വഡോറിന് എതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസി നിറഞ്ഞു; ഇക്വഡോറിനെ 3-0ന് വീഴ്ത്തി അര്‍ജന്റീന സെമിയില്‍

മെസിയുടെ മികച്ചൊരു കളി മെനയലാണ് 40ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ ഡി പോളിനെ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമി ഫൈനലില്‍. 40ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റേയും 84ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസിന്റേയും ഇഞ്ചുറി ടൈമില്‍ മെസിയുടേയും ഗോള്‍ ബലത്തിലാണ് സെമിയിലേക്ക് കടക്കുന്നത്. സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. 

മെസിയുടെ മികച്ചൊരു കളി മെനയലാണ് 40ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ ഡി പോളിനെ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് അര്‍ജന്റീനയുടെ രണ്ട് മികച്ച മുന്നേറ്റങ്ങളാണ് ഇക്വഡോര്‍ ഗോള്‍കീപ്പര്‍ തടഞ്ഞത്. ആദ്യം മെസിയില്‍ നിന്ന് ലഭിച്ച ക്രോസില്‍ ഹെഡ് ചെയ്ത് വല കുലുക്കാനുള്ള ഗോണ്‍സാലസിന്റെ ശ്രമം ഗലിന്‍ഡസ് തടസപ്പെടുത്തി. എന്നാല്‍ ഇവിടെ ഗോണ്‍സാലസിന്റെ റീബൗണ്ട് ഷോട്ടും ഇക്വഡോര്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. 

84ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍. ഇക്വഡോറിന്റെ പ്രതിരോധത്തിലെ പിഴവില്‍ നിന്നാണ് അര്‍ജന്റീന ഇവിടെ ഗോള്‍വല കുലുക്കിയത്. ഡി മരിയയില്‍ നിന്നും മെസിയിലേക്ക്. മെസിയില്‍ നിന്ന് മാര്‍ട്ടിനസിലേക്ക്. ഇവിടെ പന്ത് ഗോള്‍പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്കിട്ട് ഫിനിഷ് ചെയ്യുന്നതില്‍ ഇന്ററിന്റെ മുന്നേറ്റ നിര താരത്തിന് പിഴച്ചില്ല. 

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് മെസി വല കുലുക്കിയത്. ഫ്രീകിക്കില്‍ നിന്നാണ് മെസി ഇവിടെ വല കുലുക്കിയത്. കോപ്പയിലെ ഈ വര്‍ഷത്തെ മെസിയുടെ ഫ്രീകിക്കില്‍ നിന്നുള്ള രണ്ടാമത്തെ ഗോളാണ് ഇത്. കളിയില്‍ രണ്ട് അസിസ്റ്റും ഒരു ഗോളുമായി ഇക്വഡോറിന് എതിരെ മെസി നിറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി