ഫോട്ടോ: എഎഫ്പി 
Sports

ഉയര്‍ന്ന് ചാടി ഒറ്റക്കയ്യില്‍ ക്യാച്ച്; പിന്നാലെ ബുള്ളറ്റ്  ത്രോയും; ഫീല്‍ഡിങ്ങില്‍ മിന്നി കോഹ്‌ലി(വീഡിയോ)

ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച് റണ്‍സ് കണ്ടെത്താനുള്ള കമിന്‍സിന്റെ ശ്രമം കോഹ് ലി തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ബാറ്റില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഫീല്‍ഡില്‍ മികവ് കാണിച്ച് വിരാട് കോഹ് ലി. ഒറ്റക്കയ്യില്‍ ചാടി ഉയര്‍ന്ന് ക്യാച്ചെടുത്തതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്റെ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിലൂടെ ഒരു റണ്‍ഔട്ടും പിറന്നു. 

13 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്താണ് കോഹ്‌ലി മടങ്ങിയത്. എന്നാല്‍ ഫീല്‍ഡിങ്ങിലേക്ക് എത്തിയപ്പോള്‍ കോഹ്‌ലി ഓസീസിന് മേല്‍ സമ്മര്‍ദം സൃഷ്ടിച്ചു. ആദ്യം ടിം ഡേവിഡിനെ റണ്‍ഔട്ട് ആക്കി കോഹ് ലിയുടെ ത്രോ. ആരോണ്‍ ഫിഞ്ച് പുറത്തായതിന്റെ പ്രഹരത്തില്‍ നില്‍ക്കുമ്പോഴാണ് തൊട്ടടുത്ത പന്തില്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കോഹ്‌ലിയുടെ ത്രോ വന്നത്. 

5 റണ്‍സ് എടുത്ത് ടിം ഡേവിഡ് മടങ്ങിയതിന് പിന്നാലെ അവസാന ഓവറിലേക്ക് മുഹമ്മദ് ഷമി എറിയാന്‍ എത്തിയപ്പോഴും കോഹ്‌ലി തന്റെ ഫീല്‍ഡിങ്ങിലെ മികവ് കാണിച്ചു. ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച് റണ്‍സ് കണ്ടെത്താനുള്ള കമിന്‍സിന്റെ ശ്രമം കോഹ് ലി തകര്‍ത്തു. ഒറ്റക്കയ്യില്‍ മുകളിലേക്ക് ഉയര്‍ന്ന് ചാടിയാണ് കോഹലി ക്യാച്ച് എടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT