ധോനി 
Sports

ഇതാ ധോനി സ്‌റ്റൈല്‍! ഒറ്റക്കൈ സിക്‌സ് ഏറ്റെടുത്ത് ആരാധകര്‍, വിഡിയോ

ലഖ്നൗവിന് എതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ധോനിയുടെ ഒറ്റക്കൈ സിക്‌സ് ഏറ്റെടുത്ത് ആരാധകര്‍. വലിയ ഇടവേളയ്ക്ക് ശേഷം ധോനിയുടെ ഫിനീഷിങ് കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. സീസണില്‍ അഞ്ച് മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് ധോനിയുടെ ഫിനീഷിങ് മികവില്‍ ടീം ജയം നേടുന്നത്.

മത്സരത്തില്‍ 11 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോനി പുറത്താകാതെ നിന്നു. ആദ്യം ആവേശ് ഖാന്റെ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പായിച്ചു ധോനി.

17-ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തിലാണ് ധോനി മിഡ് വിക്കറ്റിന് മുകളിലൂടെ ഒറ്റക്കൈ കൊണ്ട് സിക്‌സ് പായിച്ചത്. ധോനിയുടെ ഇന്നിങ്‌സിലെ ഒരേ ഒരു സിക്‌സ് ആയിരുന്നു അതെങ്കിലും ധോനി സ്‌റ്റൈല്‍ സിക്‌സ് എന്ന നിലയില്‍ ആരാധകര്‍ ഏറ്റെടുത്തു.

കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ അത്ഭുതപ്പെട്ടെന്ന് ധോനി മത്സര ശേഷം പറഞ്ഞു. 2019 മാര്‍ച്ച് 31 ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയപ്പോഴാണ് ധോനി അവസാനമായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. ഐപിഎല്ലില്‍ ധോനിയുടെ 18-ാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT