Jharkhand Women's Cricket Complaint പ്രതീകാത്മകം, AI
Sports

'ചതിച്ചതാ'... ഒറ്റ റണ്‍, വന്‍ വിവാദം!

അര്‍ഹതപ്പെട്ട റണ്‍ അനുവദിക്കാതെ തോല്‍പ്പിച്ചെന്ന് ബിസിസിഐക്ക് ഝാര്‍ഖണ്ഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നാഗ്പുര്‍: കഴിഞ്ഞ ദിവസം അരങ്ങേറിയ ഉത്തരാഖണ്ഡിനെതിരായ അണ്ടര്‍ 19 വനിതാ പോരാട്ടത്തില്‍ തങ്ങള്‍ തോറ്റിട്ടില്ലെന്ന വാദവുമായി ബിസിസിഐക്ക് പരാതി നല്‍കി ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍. മത്സരത്തില്‍ തങ്ങളുടെ അര്‍ഹതപ്പെട്ട റണ്‍സ് നിഷേധിച്ചെന്നും തോല്‍വിയെന്നു തെറ്റായി പ്രഖ്യാപിച്ചെന്നും പരാതിയില്‍ പറയുന്നു. ഔദ്യോഗിക സ്‌കോറര്‍ക്ക് റണ്‍സ് കൂട്ടുന്നതില്‍ പിഴവ് സംഭവിച്ചതായും ടീം ചൂണ്ടിക്കാട്ടുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് എടുത്തത്. വിജയത്തിലേക്ക് ബാറ്റേന്തിയ ഝാര്‍ഖണ്ഡ് 133 റണ്‍സില്‍ ഓള്‍ ഔട്ടായി. ഉത്തരാഖണ്ഡ് ഒരു റണ്ണിനു വിജയം സ്വന്തമാക്കി. ഝാര്‍ഖണ്ഡ് ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുകയും ചെയ്തു.

എന്നാല്‍ മത്സരം യഥാര്‍ഥത്തില്‍ ടൈയില്‍ കലാശിച്ചു എന്നാണ് ഝാര്‍ഖണ്ഡ് വാദം. മത്സരത്തില്‍ രണ്ടാമത്തെ റണ്ണിനായി ഓടുമ്പോള്‍ ഝാര്‍ഖണ്ഡ് ബാറ്റര്‍ റണ്ണൗട്ടായി. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ കൃത്യം റണ്‍സ് കാണിച്ചെങ്കിലും ഔദ്യോഗിക സ്‌കോറര്‍ ഝാര്‍ഖണ്ഡ് താരങ്ങള്‍ ആദ്യം ഓടിയ ഒരു റണ്‍സ് കണക്കില്‍പ്പെടുത്തിയില്ല. ടീം 133ന് ഓള്‍ ഔട്ടായി എന്നാണ് ഔദ്യോഗിക സ്‌കോറര്‍ രേഖപ്പെടുത്തിയത്. മത്സരം ജയിക്കാന്‍ ഒരു പന്തില്‍ 2 റണ്‍സ് വേണമെന്നു ബോര്‍ഡില്‍ കണ്ടതോടെയാണ് ക്രീസിലുണ്ടായിരുന്ന ഝാര്‍ഖണ്ഡ് താരങ്ങള്‍ 2 റണ്‍സിനായി ഓടിയത്. രണ്ടാമത്തെ റണ്‍സ് ഓടുമ്പോഴാണ് റണ്ണൗട്ടായത്. എന്നാല്‍ അവര്‍ ആദ്യം ഓടിയ റണ്‍സ് കൂട്ടാതെ സ്‌കോര്‍ പ്രഖ്യാപിച്ചത് താരങ്ങളെ അമ്പരപ്പിച്ചു.

ഔദ്യോഗിക സ്‌കോററുമായി താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങളുടെ ടൂര്‍ണമെന്റിലെ പുറത്താകലിലേക്കാണ് ഔദ്യോഗിക സ്‌കോററുടെ അശ്രദ്ധ വഴിവച്ചതെന്നു ഝാര്‍ഖണ്ഡ് പരാതിയില്‍ വ്യക്തമാക്കി.

In its complaint, the Jharkhand Cricket Association has alleged that the match actually ended in a tie, but an error by the official scorer resulted in a different outcome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ നാലുമണി എന്നൊരു സമയം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ എന്റെ ശവമായിരിക്കും കാണുക'; ചെന്നിത്തലയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ച് കുടുംബം

സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

ആ തോല്‍വിയില്‍ വിറച്ചോ? ടീം എങ്ങനെ വേണം... 'തല പുകച്ച്' ഓസീസ്!

അടിമാലിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; പൊലീസ് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ട് രസിച്ച് പ്രതി

വയോജന ബില്‍ പാസാക്കി നിയമസഭ; പിണറായിക്ക് ആശ്വാസം; സ്റ്റേഷനില്‍ പ്രതിഷേധം തുടര്‍ന്ന് ജയബാലകൃഷ്ണന്റെ കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍