ന്യൂഡല്‍ഹി: കെ എല്‍ രാഹുലിന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് ഒരാഴ്ചത്തെ കൂടി വിശ്രമം രാഹുലിന് ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
കോവിഡ് പോസിറ്റീവായ രാഹുലിന്റെ ഐസൊലേഷന്‍ സമയം ഇന്ന് അവസാനിക്കും. എന്നാല്‍ കോവിഡ് ഫലം നെഗറ്റീവ് ആയാലും ഒരാഴ്ചത്തെ വിശ്രമം രാഹുലിന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചതോടെ വിന്‍ഡിസിലേക്ക് താരം എത്തിയേക്കില്ല.
കെഎല്‍ രാഹുലിന് പകരം ട്വന്റി20 ടീമിലേക്ക് സഞ്ജുവിന് വഴി തുറന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കെ എല്‍ രാഹുല്‍ ട്വന്റി20 പരമ്പര കളിക്കില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ബിസിസിഐയില്‍ നിന്ന് വന്നിട്ടില്ല. രാഹുലിന്റെ അഭാവത്തില്‍ ഋഷഭ് പന്തിനെ തന്നെ ഇന്ത്യ ഓപ്പണിങ്ങില്‍ കളിപ്പിച്ചേക്കും.
ഋഷഭ് പന്തിനെ ഒപ്പണിങ് സ്ഥാനത്ത് കളിപ്പിക്കാനാണ് തീരുമാനം എങ്കില്‍ രാഹുലിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും വരാന്‍ ഇടയില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തവെയാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates