Sports

നോര്‍ത്ത് ഈസ്റ്റ് പരിശീലകനെ തള്ളിയിട്ട് എതിര്‍ താരം; കയ്യടിച്ച് ചിരിച്ച് എഫ്‌സി ഗോവ കോച്ച്; വിമര്‍ശനം 

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനെ തള്ളിയിട്ട് എഫ്‌സി ഗോവയുടെ താരം

Author : സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനെ തള്ളിയിട്ട് എഫ്‌സി ഗോവയുടെ താരം. ഇത് കണ്ട് ഗോവ പരിശീലകന്‍ കയ്യടിച്ച് ചിരിക്കുക കൂടി ചെയ്തതോടെ വലിയ വിമര്‍ശനമാണ് എഫ്‌സി ഗോവയ്‌ക്കെതിരെ ഉയരുന്നത്. 

ആദ്യം പരിശീലകര്‍ തമ്മിലുള്ള ഉന്തും, തള്ളിലേക്കുമാണ് കാര്യങ്ങള്‍ എത്തിയത്. ഈ സമയം ഐഎസ്എല്‍ പ്രതിനിധികളും, ഇരു ടീമുകളുടേയും ഒഫീഷ്യലുകളും ചേര്‍ന്നാണ് ഇരു പരിശീലകരേയും ശാന്തരാക്കി്. രണ്ട് റഫറിമാര്‍ക്കും ഇതിന്റെ പേറില്‍ റഫറി മഞ്ഞക്കാര്‍ഡും കാണിച്ചു. 

പിന്നാലെയാണ് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ നൂസിനെ ഗോവന്‍ താരം ആര്‍ബെര്‍ട്ടോ നൊഗ്വേര തള്ളിയിട്ടത്. നീസ് വീഴുന്നത് കണ്ട് ഗോവ പരിശീലകന്‍ ഫെറാന്‍ഡോ കൈകൊട്ടി പൊട്ടി ചിരിക്കുന്നതും കാണാം. ത്രോ എറിയാനുള്ള പന്ത് നൂസ് പിടിക്കാന്‍ നോക്കവെ, പിന്നില്‍ നിന്ന് വന്ന് നൊഗ്വേര നൂസിന് തള്ളിയിടുകയായിരുന്നു. 

പരിശീലകനെ കളിക്കാരന്‍ തള്ളിയിടുന്നതിനും, എതിര്‍ ടീം ഇത് കണ്ട് നോക്കിയിരുന്ന ചിരിക്കുന്നതും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍. ലീഗിന്റെ നിലവാരമാണ് ഇത് കാണിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി