ജോ റൂട്ട്, കോഹ്‌ലി/ഫോട്ടോ: ഐസിസി,ട്വിറ്റര്‍ 
Sports

ഓവല്‍ ടെസ്റ്റ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ഇംഗ്ലണ്ട്, ശര്‍ദുലും ഉമേഷ് യാദവും ടീമില്‍

നാലാം ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ജോ റൂട്ട് ബൗളിങ് തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: നാലാം ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ജോ റൂട്ട് ബൗളിങ് തെരഞ്ഞെടുത്തു. ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഓവലില്‍ ഇറങ്ങുന്നത്. 

നാലാം ടെസ്റ്റിലും അശ്വിന് പ്ലേയിങ് ഇലവനില്‍ ഇടംനേടാനായില്ല. മുഹമ്മദ് ഷമിയേയും ഇഷാന്ത് ശര്‍മയേയുമാണ് ഇന്ത്യ ഒഴിവാക്കിയത്. ഓവലില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇവിടെ ആദ്യ ദിനം പേസര്‍മാരെ തുണച്ചേക്കും. 

മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത് തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് ടോസ് നേടിയ ജോ റൂട്ട് പറഞ്ഞു. ഇംഗ്ലണ്ട് നിരയിലേക്ക് ഒലേ പോപ്പും ക്രിസ് വോക്‌സും തിരിച്ചെത്തി. ഡാന്‍ ലോറന്‍സ്, സാം കറാന്‍ എന്നിവര്‍ നാലാം ടെസ്റ്റ് കളിക്കുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഗുരുവായൂര്‍ ഇല്ലംനിറ ഭക്തിസാന്ദ്രം; ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

ഓണം അടിച്ചു പൊളിക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി