ജെയിംസ് ആന്‍ഡേഴ്‌സന്‍/ഫയല്‍ ചിത്രം 
Sports

പഴകുംതോറും വീര്യമേറുന്ന പേസ്; പ്രായം 30 കഴിഞ്ഞതിന് ശേഷം വീഴ്ത്തിയത് 343 വിക്കറ്റ് 

മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടത്തില്‍ ആന്‍ഡേഴ്‌സന്‍ ഒന്നാമത് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റിവേഴ്‌സ് സ്വിങ് മാസ്റ്റര്‍ക്ലാസുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ ചെപ്പോക്കില്‍ നിറഞ്ഞപ്പോള്‍ ജയം എന്ന പ്രതീക്ഷ ഇന്ത്യക്ക് നഷ്ടമായി. മൂന്ന് ബോളിന് ഇടയില്‍ സമാനമായ രണ്ട് റിപ്പറുകളിലൂടെ ഗില്ലിന്റേയും രഹാനയുടേയും വിക്കറ്റ് വീഴ്ത്തി നേട്ടങ്ങളില്‍ പലതും ഇംഗ്ലണ്ട് പേസറുടെ പേരിലേക്ക് എത്തുന്നു. 

മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടത്തില്‍ ആന്‍ഡേഴ്‌സന്‍ ഒന്നാമത് എത്തി. 343 വിക്കറ്റാണ് പ്രായം 30 പിന്നിട്ടതിന് ശേഷം ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. 341 വിക്കറ്റുമായി കേര്‍ട്‌നി വാള്‍ഷ് ആണ് രണ്ടാമത്. 287 വിക്കറ്റുമായി മഗ്രാത്ത് മൂന്നാമതും. 

ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡും ജെയിംസ് ആന്‍ഡേഴ്‌സനെ തേടിയെത്തി. 81 വിക്കറ്റുകളോടെയാണ് ആന്‍ഡേഴ്‌സന്‍ ഒന്നാമത് നില്‍ക്കുന്നത്. 79 വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാമതും, 59 വിക്കറ്റുമായി മൊയിന്‍ അലി മൂന്നാമതും നില്‍ക്കുന്നു. 

ആന്‍ഡേഴ്‌സന്റെ കരിയറില്‍ ഇത് മൂന്നാം വട്ടമാണ് രണ്ട് ബാറ്റ്‌സ്മാന്മാരെ ഒരേ ഓവറില്‍ മടക്കുന്നത്. 2003ല്‍ തന്റെ ആദ്യ ടെസ്റ്റില്‍ സിംബാബ്വെയ്ക്ക് എതിരെയായിരുന്നു ആന്‍ഡേഴ്‌സന്‍ രണ്ട് ബാറ്റ്‌സ്മാന്മാരെ ആദ്യമായി ഒരോവറില്‍ പുറത്താക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'