പിഎസ്എൽ പോരാട്ടം എക്സ്
Sports

പഹൽ​ഗാം ഭീകരാക്രമണം; ഇന്ത്യയിലെ പാകിസ്ഥാൻ സൂപ്പർ ലീ​ഗ് സംപ്രേഷണം നിർ‌ത്തി

സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാൻകോ‍ഡിലാണ് കളി സംപ്രേഷണം ചെയ്തിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടു പോകുകയാണ്. ഇപ്പോൾ ഇന്ത്യയിലെ പാകിസ്ഥാൻ സൂപ്പർ ലീ​ഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംപ്രേഷണം നിർത്തി. ടൂർണമെന്റിലെ ഇനിയുള്ള മത്സരങ്ങൾ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാൻകോ‍ഡിൽ സംപ്രേഷണം ചെയ്യില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ നിർത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോ​ഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

പാകിസ്ഥാൻ സൂപ്പർ ലീ​ഗുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള ഉള്ളടക്കങ്ങളും ഫാൻകോഡിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ പിഎസ്എല്ലിലെ 13 മത്സരങ്ങൾ ആപ്പിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ സംപ്രേഷണം ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഏപ്രിൽ 11നു ആരംഭിച്ച ടൂർണമെന്റ് മെയ് 18നു അവസാനിക്കും.

വർഷങ്ങളായി ഇന്ത്യ പാക് മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നില്ല. പുതിയ സാഹചര്യത്തിൽ നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രം കളിക്കുന്ന രീതിയും അവസാനിച്ചേക്കുമെന്ന സൂചനകളും സജീവമായുണ്ട്. ഇരു ടീമുകളും ഐസിസി പോരാട്ടങ്ങളിൽ നിഷ്പക്ഷ വേദിയിലാണ് ഏറ്റുമുട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !