മുഹമ്മദ് ആമിർ ട്വിറ്റര്‍
Sports

'ഒത്തു കളിക്കാരാ...' - അധിക്ഷേപിച്ച് ആരാധകന്‍; ചൂടായി പാക് താരം മുഹമ്മദ് ആമിർ (വീഡിയോ)

പിഎസ്എല്ലിൽ ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാൻ സൂപ്പർ ലീ​ഗ് പോരാട്ടത്തിനിടെ മുൻ താരവും പേസറുമായ മുഹമ്മദ് ആമിറിനെ ആക്ഷേപിച്ച് ആരാധകന്‍. താരം ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് രൂക്ഷമായ ഭാഷയിൽ തിരികെ പ്രതികരിച്ചു. ഇതിന്റെ വീഡിയോ വൈറലാണ്.

പിഎസ്എല്ലിൽ ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് പേസർ. മത്സരത്തിനിടെ ആമിറിനെ ആരാധകന്‍ ഒത്തുകളിക്കാരാ എന്നു വിളിച്ചാണ് അധിക്ഷേപിട്ടത്. ആദ്യം ഇതു ശ്രദ്ധിക്കാതെ ആമിർ പോകുന്നു. പിന്നാലെ താരം തിരികെ വന്നു പ്രതികരിക്കുകയായിരുന്നു.

'ഇതൊക്കെ നീ വീട്ടിൽ നിന്നാണോ പഠിക്കുന്നത്'- രൂക്ഷമായ ഭാഷയിൽ ആമിർ തിരികെ ചോദിച്ചു. അതിനിടെ സഹ താരം എത്തി ആമിറിനെ പിന്തിരിപ്പിച്ചു അവിടെ നിന്നു മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒത്തുകളി ആരോപണത്തെ തുടർന്നു താരം 2010ൽ അറസ്റ്റിലായിരുന്നു. മത്സരം തോൽക്കാൻ ബോധപൂർവം നോബോളുകൾ എറിഞ്ഞുവെന്നായിരുന്നു കണ്ടെത്തൽ. അഞ്ച് വർഷത്തെ വിലക്കും താരം നേരിട്ടു. 2015ൽ മടങ്ങിയെത്തി ആമിർ വീണ്ടും പാക് ജേഴ്സിയിൽ കളിച്ചു.

2019ൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്നു, തൊട്ടടുത്ത വർഷം എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള വിരമിക്കലും താരം പ്രഖ്യാപിച്ചു. നേരത്തെയും താരത്തിനെതിരെ ആരാധകർ അധിക്ഷേപവുമായി രം​ഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'