ചിത്രം: ട്വിറ്റർ 
Sports

മൂന്ന് പുതുമുഖങ്ങള്‍, മിര്‍ ഹംസ തിരിച്ചെത്തി; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

മൂന്ന് പുതുമുഖങ്ങള്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. സയം ആയുബ്, ഖുറം ഷെഹ്‌സാദ്, ആമിര്‍ ജമാല്‍ എന്നിവരാണ് ടീമിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ചീഫ് സെലക്ടറായി നിയമിതനായ മുന്‍ താരം വഹാബ് റിയാസാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്‍ ഓസീസ് മണ്ണില്‍ കളിക്കുന്നത്. 

മൂന്ന് പുതുമുഖങ്ങള്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. സയം ആയുബ്, ഖുറം ഷെഹ്‌സാദ്, ആമിര്‍ ജമാല്‍ എന്നിവരാണ് ടീമിലേക്ക് എത്തുന്നത്. ഇടംകൈയന്‍ പേസര്‍ മിര്‍ ഹംസ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി. 

സയം അയുബ് ഇടം കൈയന്‍ ബാറ്ററും ഖുറം ഷെഹ്‌സാദ് പേസ് ബൗളറുമാണ്. ആമിര്‍ ഓള്‍ റൗണ്ടറാണ്. പാകിസ്ഥാനു വേണ്ടി എട്ട് ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് സയം അയുബ്. ആമിര്‍ നാല് ടി20 മത്സരങ്ങള്‍ കളിച്ചു. പാകിസ്ഥാനു വേണ്ടി മൂന്ന് ടെസ്റ്റുകള്‍ കളിച്ച താരമാണ് മിര്‍.  

പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനെ സമീപ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. നായകനെന്ന നിലയില്‍ താരത്തിനു മുന്നിലെത്തുന്ന ആദ്യ വെല്ലുവിളിയും ഓസീസ് പര്യടനം തന്നെ. 

ലോകകപ്പിനു പിന്നാലെ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലേയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ പരിമിത ഓവര്‍ ക്യാപ്റ്റനായി പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയേയും ടെസ്റ്റ് നായകനായി ഷാന്‍ മസൂദിനേയും പ്രഖ്യാപിക്കുകയായിരുന്നു. 

ബാബര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളെല്ലാം ഓസീസ് പര്യടനത്തിനുണ്ട്. അതേസമയം പേസര്‍ ഹാരിസ് റൗഫിനെ ടീമിലേക്ക് പരിഗണിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT