ബാബർ അസം /ഫയല്‍ ചിത്രം 
Sports

ഐസിസി 'പ്ലെയർ ഓഫ് ദി ഇയർ' പാക് നായകൻ ബാബർ അസം 

ഷക്കീബ് അൽ ഹസൻ, ജാനെമാൻ മലൻ, പോൾ സ്റ്റെർലിംഗ് എന്നിവരെ പിന്തള്ളിയാണ് ബാബർ അസം നേട്ടം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിസിയുടെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്. ഷക്കീബ് അൽ ഹസൻ, ജാനെമാൻ മലൻ, പോൾ സ്റ്റെർലിംഗ് എന്നിവരെ പിന്തള്ളിയാണ് ബാബർ അസം നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മികച്ച ടി20 ക്രിക്കറ്റർക്കുള്ള അവാർഡ് പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ കരസ്ഥമാക്കിയിരുന്നു.

2021ൽ ആറ് ഏകദിനങ്ങൾ മാത്രമേ ബാബർ കളിച്ചിട്ടുള്ളു.  67.50 ശരാശരിയിൽ രണ്ടു സെഞ്ച്വറികളടക്കം 405 റൺസാണ് താരം അടിച്ചുകൂട്ടിയത്. ​ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 2-1ന് പാക്കിസ്താൻ ജയിച്ചപ്പോൾ വിജയം നേടിയ രണ്ട് കളികളിലും പ്ലെയർ ഓഫ് ദി മാച്ചായതും ബാബർ തന്നെ. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ നേടിയ 158 റൺസ് ബാബറിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം