ബിസ്മ മഹ്‌റൂഫ് ട്വിറ്റര്‍
Sports

പാക് വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും സഹ താരത്തിനും കാറപകടത്തില്‍ പരിക്ക്

വിന്‍ഡീസിനെതിരായ പരമ്പരയ്ക്കൊരുങ്ങുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്‌റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്. ഇന്നലെ വൈകീട്ടാണ് അപകടം. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇരു താരങ്ങളും പാക് ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

പാക് വനിതാ ടീം വെസ്റ്റ് ഇന്‍ഡീസ് ടീമുമായി സ്വന്തം മണ്ണില്‍ പരമ്പര കളിക്കാനൊരുങ്ങുന്നതിനിടെയാണ് നിര്‍ണായക താരങ്ങള്‍ക്ക് പരിക്കേറ്റത്. ഇരുവര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി പാക് ക്രിക്കറ്റ് ബോര്‍ഡ് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിന്‍ഡീസുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടി20, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളാണ് കളിക്കാനൊരുങ്ങുന്നത്. ഈ മാസം 18 മുതലാണ് പോരാട്ടം. അപ്പോഴേക്കും ഇരുവരും പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT