ഫോട്ടോ: ട്വിറ്റർ 
Sports

രണ്ടിന്നിങ്‌സിലും പരാജയം; സര്‍ഫറാസിനെ മാറ്റി, ബോക്‌സിങ് ഡേ ടെസ്റ്റില്‍ മുഹമ്മദ് റിസ്വാന്‍ പാക് വിക്കറ്റ് കാക്കും

ബോക്‌സിങ് ഡേ പോരിനായി 12 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ ആദ്യ പോരിലെ ഇലവനെ തന്നെ നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്നു വെറ്ററന്‍ കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനെ ഒഴിവാക്കി. മുഹമ്മദ് റിസ്വാനെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചു. 

ബോക്‌സിങ് ഡേ പോരിനായി 12 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ ആദ്യ പോരിലെ ഇലവനെ തന്നെ നിലനിര്‍ത്തി. 

ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ വെറും 89 റണ്‍സിനു പുറത്തായ പാകിസ്ഥാന്‍ 360 റണ്‍സിന്റെ ഭീമന്‍ തോല്‍വിയാണ് നേരിട്ടത്. 

ആദ്യ മത്സരങ്ങളില്‍ രണ്ടിന്നിങ്‌സിലും സര്‍ഫറാസ് അഹമ്മദ് ബാറ്റിങില്‍ പരാജയമായിരുന്നു. സര്‍ഫറാസിനു ആവശ്യത്തിനു വിശ്രമിക്കാനും ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം ഒരുക്കുന്നതിനാല്‍ താരത്തിനു വിശ്രമം അനുവദിച്ചതായി പാക് ടീം വ്യക്തമാക്കി.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്