പാകിസ്ഥാന്‍ താരങ്ങള്‍ എക്സ്
Sports

ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ പുറത്ത്! പാകിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചു പണി

ഇംഗ്ലണ്ടിനെതിരായ അടുത്ത 2 ടെസ്റ്റുകള്‍ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടിരുന്നു. ഇതോടെ വന്‍ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്.

പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ മാറ്റം കൊണ്ടു വന്നത്. ആദ്യ ടെസ്റ്റില്‍ ടീമിന്റെ ബൗളിങ് പ്രകടനത്തെ പാക് നായകന്‍ ഷാന്‍ മസൂദും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് സുപ്രധാന പേസര്‍മാരായ അഫ്രീദിയേയും നസീമിനേയും മാറ്റിയത്.

കമ്രാന്‍ ഗുലം, ഹസീബുല്ല, മെഹ്‌റാന്‍ മുംതാസ് എന്നിവരാണ് മൂവര്‍ക്കും പകരം ടീമിലെത്തിയത്. സ്പിന്നര്‍മാരായ സാജിദ് ഖാന്‍, നോമന്‍ അലി എന്നിവരും ടീമിലുണ്ട്.

സമീപ കാലത്തൊന്നും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ ബാബര്‍ അസമിനു സാധിച്ചിരുന്നില്ല. പിന്നാലെ താരത്തെ ടീമില്‍ നിന്നു ഒഴിവാക്കി മറ്റ് താരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നു മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നിര്‍ണായക തീരുമാനം. ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബാബറിന്റെ സംഭാവന 30 റണ്‍സ് മാത്രമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 5 റണ്‍സും മാത്രമാണ് മുന്‍ നായകന്‍ നേടിയത്. ഇതോടെയാണ് താരത്തിന്റെ ടീമിലെ സ്ഥാനം പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ