വിഡിയോ സ്ക്രീൻഷോട്ട് 
Sports

സിക്സടിച്ചതിന്റെ കലിപ്പ് തീർത്തു; ബംഗ്ലദേശ് ബാറ്ററെ എറിഞ്ഞുവീഴ്ത്തി അഫ്രീദി, പിഴ 

പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ഷഹീൻ അഫ്രീദി ബംഗ്ലദേശ് താരത്തെ എറിഞ്ഞുവീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലദേശ് ബാറ്റർ അഫിഫ് ഹുസൈനെ എറിഞ്ഞിട്ട പാക്കിസ്ഥാൻ പേസ് ബോളർ ഷഹിൻ ഷാ അഫ്രീദിക്ക് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ധാക്കയിൽ നടന്ന പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ഷഹീൻ അഫ്രീദി ബംഗ്ലദേശ് താരത്തെ എറിഞ്ഞുവീഴ്ത്തിയത്.

അഫിഫ് ഹുസൈൻ സിക്സടിച്ചതിന്റെ കലിപ്പിലാണ് അനാവശ്യമായി അഫ്രീദി പന്തെടുത്ത് എറിഞ്ഞത്. മൂന്നാം ഓവറിലെ 2–ാം പന്തിൽ അഫ്രിദിയെ അഫിഫ് സിക്സറിനു പറത്തി. തൊട്ടടുത്ത പന്ത് അഫിഫ് തട്ടിയിട്ടത് ഓടിച്ചെന്നെടുത്ത അഫ്രിദി ഒരു കാര്യവുമില്ലാതെ സ്ട്രൈക്കേഴ്സ് എൻഡിലേക്കു എറിയുകയായിരുന്നു. പന്ത് കൊണ്ടത് അഫിഫിനാണ്. കാലിൽ ഏറുകൊണ്ട അഫിഫ് വേദനകൊണ്ടു പുളഞ്ഞു നിലത്തുകിടന്നു.  

പിഴയ്ക്ക് പുറമേ അഫ്രീദിക്കു മേൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9ന്റെ ലംഘനമാണ് അഫ്രീദി നടത്തിയതെന്ന് കണ്ടെത്തിയാണ് പിഴയും ഡീമെറിറ്റ് പോയിന്റും ചുമത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'