ഫോട്ടോ: ട്വിറ്റർ 
Sports

ബോക്‌സിങ് ഡേയില്‍ മഴ; മെല്‍ബണില്‍ ഓസീസ്- പാക് പോരാട്ടം നിര്‍ത്തി

നിലവില്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (38), ഉസ്മാന്‍ ഖവാജ (42) എന്നിവരാണ് പുറത്തായത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റില്‍ മഴ. മഴയെ തുടര്‍ന്നു കളി നിര്‍ത്തി. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

നിലവില്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (38), ഉസ്മാന്‍ ഖവാജ (42) എന്നിവരാണ് പുറത്തായത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 90 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 

കളി നിര്‍ത്തി വയ്ക്കുമ്പോള്‍ 14 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും 2 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. വീണ രണ്ട് വിക്കറ്റുകള്‍ ഹസന്‍ അലി, ആഘ സല്‍മാന്‍ എന്നിവര്‍ നേടി. 

നേരത്തെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

SCROLL FOR NEXT