Pakistan Set to Drop Babar and Shaheen for Must-Win Namibia Clash After India Defeat Special arrangement
Sports

'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി

നമീബിയക്കെതിരായ മത്സരത്തിൽ സീനിയർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവരെ പുറത്തിരുത്താൻ പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോർട്ട്.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ 61 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി. നമീബിയക്കെതിരായ മത്സരത്തിൽ സീനിയർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവരെ പുറത്തിരുത്താൻ പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ ഇരുവരുടെയും മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെയാണ് സീനിയർ താരങ്ങളെ ബെഞ്ചിലിരുത്താൻ ആണ് ടീം മാനേജ്‍മെന്റ് ആലോചിക്കുന്നത്.

നമീബിയക്കെതിരെയുള്ള നിർണായക മത്സരത്തിൽ സീനിയർ താരങ്ങൾക്ക് പകരം സൽമാൻ മിർസ,നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈ മാറ്റങ്ങൾ വിജയകരമായാൽ ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് യാത്ര അവസാനിക്കും. സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടക്കാൻ നമീബിയക്കെതിരായ മത്സരത്തിൽ പാകിസ്ഥാനെ വിജയിച്ചേ മതിയാകൂ. അത് കൊണ്ട് തന്നെ മികച്ച ടീമിനെ കളത്തിലിറക്കാനാണു പാക് മാനേജ്‍മെന്റിന്റെ തീരുമാനം.

അതേ സമയം, ടീമിന്റെ പ്രകടനത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ടീം മാനേജരെ അതൃപ്തി അറിയിച്ചു. പ്രധാന മത്സരങ്ങളിൽ മോശം പ്രകടനം ടീം കാഴ്ച്ചവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശവും പിസിബി അധികൃതർ ടീമിന് നൽകിയിട്ടുണ്ട്. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയ പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ കടുത്ത ഭാഷയിൽ താരങ്ങളെ വിമർശിച്ചു എന്നും സൂചനകളുണ്ട്.

Pakistan Set to Drop Babar and Shaheen for Must-Win Namibia Clash After India Defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

SCROLL FOR NEXT