നസീം ഷാ എക്സ്
Sports

മെരുക്കാന്‍ പേസ് പട! ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള പാക് ഇലവനെ പ്രഖ്യാപിച്ചു

രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാക് പര്യടനത്തില്‍ ബംഗ്ലാദേശ് കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് പോരിനുള്ള പാകിസ്ഥാന്‍ ഇലവനെ പ്രഖ്യാപിച്ചു. നാല് സെപ്ഷലിസ്റ്റ് പേസര്‍മാരുമായാണ് പാക് ടീം പോരിനൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീം നായകന്‍

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഈ മാസം 21 മുതല്‍ 25 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് രണ്ടാം പോരാട്ടം.

ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് അലി എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് പേസര്‍മാര്‍. സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ബാബര്‍ അസം, സയെം അയൂബ് എന്നിവരും പാര്‍ട് ടൈം ബൗളര്‍മാര്‍ തന്നെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

16ാം വയസില്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയ താരമാണ് നസീം. 2020ലാണ് താരം റെക്കോര്‍ഡ് പ്രകടനം നടത്തിയത്. ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി താരം മാറിയിരുന്നു.

പാക് ഇലവന്‍: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, സയെം അയൂബ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് അലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !