സല്‍മാന്‍ ആഘ 
Sports

ശതകം നേടി സല്‍മാന്‍ ആഘയും; ഇംഗ്ലണ്ടിനു മുന്നില്‍ റണ്‍ മല ഉയര്‍ത്തി പാകിസ്ഥാന്‍

പാക് ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍, സൗദ് ഷക്കീലിന് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി പാകിസ്ഥാന്‍. ഒന്നാം ഇന്നിങ്‌സില്‍ പകിസ്ഥാന്‍ 556 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, അബ്ദുല്ല ഷഫീഖ് എന്നിവരുടെ സെഞ്ച്വറിക്കു പിന്നാലെ എട്ടാമനായി എത്തിയ ആഘ സല്‍മാനും ശതകം നേടിയതോടെയാണ് പാക് ടീം റണ്‍ മല ഉയര്‍ത്തിയത്.

സല്‍മാന്‍ ആഘ 119 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്‍റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. പത്താമനായി എത്തിയ ഷഹീന്‍ അഫ്രീദി 26 റണ്‍സുമായി സല്‍മാന്‍ ആഘയെ പിന്തുണച്ചതോടെയാണ് സ്‌കോര്‍ 500 കടന്നത്.

രണ്ടാം ദിനത്തില്‍ സൗദ് ഷക്കീല്‍ (82) ചെറുത്തു നിന്നതും നിര്‍ണായകമായി. നേരത്തെ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), അബ്ദുല്ല ഷഫീഖ് (102) എന്നിവരുടെ സെഞ്ച്വറിയാണ് പാകിസ്ഥാന് മികച്ച സ്‌കോറിനു അടിത്തറയിട്ടത്.

ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ അവര്‍ക്കെതിരെ പുറത്തെടുത്തു എന്നതാണ് സവിശേഷത. ഒരറ്റത്ത് അബ്ദുല്ല പ്രതിരോധിച്ച് നിന്നപ്പോള്‍ ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. 13 ഫോറും 2 സിക്‌സും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. താരത്തിന്റെ 5ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 1524 ദിവസത്തിനു ശേഷമാണ് ഷാന്‍ മസൂദിന്റെ സെഞ്ച്വറി വന്നത്. 2020ലാണ് താരം അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്.

അബ്ദുല്ല ഷഫീഖും 5ാം ടെസ്റ്റ് സെഞ്ച്വറിയാണ് മുള്‍ട്ടാനില്‍ കുറിച്ചത്. 10 ഫോറും 2 സിക്‌സും സഹിതമാണ് താരം ശതകം പിന്നിട്ടത്.

നസീം ഷാ (33), മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (30) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. മുഹമ്മദ് റിസ്വാന്‍ (0)ത്തിനു പുറത്തായി.

ഇംഗ്ലണ്ടിനായി ജാക്ക് ലീച് മൂന്ന് വിക്കറ്റെടുത്തു. ഗസ് അറ്റ്കിന്‍സന്‍, ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറിയ െ്രെബഡന്‍ കര്‍സ് എന്നിവര്‍ 2 വീതം വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ഷൊയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21