ബെന്‍ സ്റ്റോക്സ് എക്സ്
Sports

ആദ്യ ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കില്ല; ഒലി പോപ്പ് തന്നെ നയിക്കും

ടെസ്റ്റില്‍ അരങ്ങേറാന്‍ ബ്രെയ്ഡന്‍ കര്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നു ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പുറത്ത്. പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. ആദ്യ ടെസ്റ്റിനു ശേഷം പരിക്ക് വിലയിരുത്തിയാകും താരത്തിന്റെ തിരിച്ചു വരവ്.

ശ്രീലങ്കക്കെതിരായ പരമ്പരയും സ്‌റ്റോക്‌സിനു നഷ്ടമായിരുന്നു. പകരം ഒലി പോപ്പാണ് ടീമിനെ നയിച്ചത്. പാക് ടീമിനെതിരായ ആദ്യ പോരിലും പോപ്പായിരിക്കും ക്യാപ്റ്റന്‍. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് പാക് മണ്ണില്‍ കളിക്കുന്നത്.

ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് സ്‌റ്റോക്‌സിനു പരിക്കേറ്റത്. സ്റ്റോക്‌സിന്റെ അഭാവത്തിലും ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ട് 2-1നു പരമ്പര സ്വന്തമാക്കിയിരുന്നു.

ഈ മാസം ഏഴ് മുതലാണ് ആദ്യ ടെസ്റ്റ്. പോരാട്ടത്തിനുള്ള ഇലവനേയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെയ്ഡന്‍ കര്‍സാണ് ടീമിലെ ഏക പുതുമുഖം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT