വെള്ളി നേടിയ ഇഷ, സ്വർണം നേടിയ പാലക്/ പിടിഐ 
Sports

'പാലക്' ഇന്ത്യയുടെ 'സുവര്‍ണ കുമാരി'- ഷൂട്ടിങില്‍ വീണ്ടും സ്വര്‍ണം, വെള്ളി നേട്ടങ്ങള്‍

242.1 പോയിന്റ് നേടിയാണ് 17കാരിയായ പാലകിന്റെ സുവര്‍ണ നേട്ടം. 239.7 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഇഷ സിങ് വെള്ളി നേട്ടത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വര്‍ണം നേടിയത്. ഇഷ സിങ് വെള്ളിയും സ്വന്തമാക്കി. 

242.1 പോയിന്റ് നേടിയാണ് 17കാരിയായ പാലകിന്റെ സുവര്‍ണ നേട്ടം. 239.7 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഇഷ സിങ് വെള്ളി നേട്ടത്തിലെത്തിയത്. ഈ ഇനത്തില്‍ വെങ്കലം പാകിസ്ഥാന്റെ തലത് കിഷ്മാലയ്ക്കാണ്. 

എട്ട് സ്വര്‍ണവും 11 വീതം വെള്ളി വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 30ല്‍ എത്തി. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 

ഷൂട്ടിങില്‍ മാത്രം ഇന്ത്യ ആറ് സ്വര്‍ണം വെടിവച്ചിട്ടു. ഇത്തവണ ഷൂട്ടിങില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡുലുകളുടെ ആകെ എണ്ണം 17ല്‍ എത്തിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്കായി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2006 ദോഹ ഗെയിംസിലെ 14 മെഡല്‍ നേട്ടമാണ് മറികടന്നത്. 

നേരത്തെ ഇന്ന് 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവെച്ചിട്ടത്. 

ലോകറെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളിയും മെഡല്‍ നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT