ഹർ​ദികിന്റെ ബാറ്റിങ്/ പിടിഐ 
Sports

പിടിച്ചു നിന്നത് ഹർദികും സാഹയും മാത്രം; കണിശമായി പന്തെറിഞ്ഞ് ലഖ്നൗ; ജയിക്കാൻ 136 റൺസ്

ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്നു നയിച്ചു. താരം 50 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം 66 റൺസ് വാരി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലിൽ സ്വന്തം തട്ടകത്തിൽ ​നിലവിലെ ചാമ്പ്യൻമാരായ ​ഗുജറാത്ത് ടൈറ്റൻസിനെ 135 റൺസിൽ ഒതുക്കി ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 135 റൺസിലെത്തിയത്. ലഖ്നൗ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ ​ഗുജറാത്ത് ബാറ്റർമാർക്ക് അടിതെറ്റി. ടോസ് നേടി ​ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്നു നയിച്ചു. താരം 50 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം 66 റൺസ് വാരി. ഓപ്പണർ വൃദ്ധിമാൻ സാ​ഹ 37 പന്തിൽ ആറ് ഫോറുകൾ സഹിതം 47 റൺസ് സ്വന്തമാക്കി. മറ്റാരും കാര്യമായി കളിച്ചില്ല. 

ആദ്യം ബാറ്റിങിനിറങ്ങിയ ​ഗുജറാത്തിന് തുടക്കത്തിൽ തന്നെ ശുഭ്മാൻ ​ഗില്ലിനെ നഷ്ടമായി. താരം സംപൂജ്യനായി. സാഹയ്ക്ക് കൂട്ടായി ഹർ​ദിക് എത്തിയതോടെ ​ഗുജറാത്ത് സ്കോർ ബോർഡ് ചലിച്ചു. അതിനിടെ സാഹ പുറത്തായി. പിന്നീട് ഹർദിക് ഒറ്റയ്ക്ക് ടീമിനെ 100 കടത്തുകയായിരുന്നു. 

അഭിനവ് മനോഹർ (3), വിജയ് ശങ്കർ (10), ഡേവിഡ് മില്ലർ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രാ​ഹുൽ തേവാടിയ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. 

നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മാർക്കസ് സ്റ്റോയിനിസും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അമിത് മിശ്ര, നവീൻ ഉൾ ഹഖ് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു