'ധോനി കളമൊഴിയട്ടെ, അപ്പോഴേ ആ നഷ്ടമറിയു'- മുൻ ഇം​ഗ്ലണ്ട് നായകൻ

താരത്തിന്റെ വിരമിക്കൽ ഐപിഎല്ലിലെ വലിയ നഷ്ടമാകുമെന്ന് വിലയിരുത്തുകയാണ് ഇം​ഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച നായകൻ ഇയാൻ മോർ​ഗൻ
ധോനി/ ട്വിറ്റർ
ധോനി/ ട്വിറ്റർ

ചെന്നൈ: സൺറൈസേഴ്സ് ഹൈദ​രാബാദിനെതിരായ വിജയത്തിന് പിന്നാലെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനി വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎൽ കളിക്കുന്നുണ്ട്. ഈ സീസണോടെ അതിനും വിരാമമിടുമെന്ന സൂചനയാണ് ധോനി നൽകിയത്. 

താരത്തിന്റെ വിരമിക്കൽ ഐപിഎല്ലിലെ വലിയ നഷ്ടമാകുമെന്ന് വിലയിരുത്തുകയാണ് ഇം​ഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച നായകൻ ഇയാൻ മോർ​ഗൻ. ചെന്നൈ താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്ന ​ഗംഭീര നായകനാണ് ധോനിയെന്നും അദ്ദേഹം കളി മതിയാക്കുമ്പോൾ ചെന്നൈ ടീമിന് ആത്തരമൊരു നായകന്റെ അഭാവം വലിയ ശൂന്യത സൃഷ്ടിക്കുമെന്നും മോർ​ഗ​ൻ ചൂണ്ടിക്കാട്ടുന്നു. ധോനിയുടെ നായക മികവും ​ഗ്രൗണ്ടിലെ ശാന്തമായ ഇടപെടലുകളും മോർ​ഗൻ എടുത്തു പറഞ്ഞു.

​'ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ അദ്ദേഹം എത്രമാത്രം സജീവമാണെന്ന് നിങ്ങൾ നോക്കു. മത്സര ശേഷം വളർന്നു വരുന്ന എല്ലാ താരങ്ങളുമായി തന്റെ ഇത്ര കാലത്ത് അറിവുകൾ പങ്കുവയ്ക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. ആ കാഴ്ചകൾ കാണുന്നതു തന്നെ എത്രയോ മഹത്തരം.' ‌

'നായകനെന്ന നിലയിൽ അദ്ദേഹം നിൽക്കുന്നത് സഹ താരങ്ങൾക്ക് അത്രയേറെ ആവേശമുണ്ടാക്കുന്നു. ധോനി വിരമിക്കുമ്പോഴായിരിക്കും മനസിലാകുക അദ്ദേഹത്തെ ടീം എത്രമാത്രം മിസ് ചെയ്യന്നുണ്ടെന്ന്. ഈ ഐപിഎൽ സീസണോടെ അദ്ദേഹം കളി മതിയാക്കിയാൽ ചെന്നൈക്ക് അതൊരു വലിയ നഷ്ടമാകുമെന്ന് ഉറപ്പ്. കാരണം ആ ടീമിൽ ധോനിക്ക് അത്രയേറെയാണ് സ്വാധീനം'-  മോർ​ഗൻ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com