അമ്പെയ്ത്ത് ടീം ഇനത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ പിടിഐ
Sports

ഒളിംപിക്‌സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍

റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യന്‍ പോരാട്ടത്തിനു തുടക്കമിട്ട് വനിതാ അമ്പെയ്ത്ത് സംഘം. വനിതാ വിഭാഗം ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറുറപ്പിച്ചു. റാങ്കിങ് റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഇന്ത്യക്കായി അങ്കിത ഭകത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരാണ് മത്സരിച്ചത്. ഇന്ത്യക്ക് ആകെ 1983 പോയിന്റുകള്‍. ആദ്യ നാല് റാങ്കിലുള്ളവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറും. അഞ്ച് മുതല്‍ 12ാം സ്ഥാനം വരെയുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കണം.

ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും മെക്‌സിക്കോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് ടീമുകളില്‍ ഒന്നായിരിക്കും. സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടേണ്ടി വന്നേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയുടെ മികവാണ് ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. താരം സീസണിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

റിക്കര്‍വ് വ്യക്തിഗത പോരില്‍ അങ്കിതയാണ് ഇന്ത്യക്കായി തിളങ്ങിയത്. താരം 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 22ാം സ്ഥാനത്തും ദീപിക കുമാരി 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അങ്കിത 666 പോയിന്റും ഭജന്‍ 659 പോയിന്റും ദീപിക 658 പോയിന്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ 'ഓറഞ്ച് മരങ്ങളുടെ വീട്'; റിലീസ് തീയതി പുറത്ത്

ശ് ശ്, സൈലന്‍സ്, അവരവിടെ കഴിഞ്ഞോട്ടെ!; കിളികള്‍ക്കായി 20-ാം വര്‍ഷവും പടക്കം ഒഴിവാക്കി ഗ്രാമവാസികള്‍

കിവീസിനെ 134ല്‍ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

'ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്; സമരം നീണ്ടാല്‍ ഞാനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും; മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും'