ലക്ഷ്യ- അക്സല്‍സെന്‍ പോരാട്ടം പിടിഐ
Sports

ലക്ഷ്യ സെമിയില്‍ വീണു; ഇനി മുന്നില്‍ വെങ്കലം

നിലവിലെ ഒളിംപിക് ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സെനോട് പൊരുതി തോറ്റു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ബാഡ്മിന്റണ്‍ ഫൈനലിലെത്തി ചരിത്രം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യ സെന്നിന്റെ ശ്രമം വിജയിച്ചില്ല. സെമിയില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സല്‍സെനു മുന്നില്‍ ലക്ഷ്യ പൊരുതി വീണു.

സ്‌കോര്‍: 20- 22, 14-21. സ്വര്‍ണം, വെള്ളി പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും ലക്ഷ്യക്ക് ഇനി വെങ്കല മെഡല്‍ പോരാട്ടമുണ്ട്. വെങ്കലം നേടിയാലും അതും ചരിത്ര നേട്ടം തന്നെ. നേരത്തെ ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ലക്ഷ്യ ചരിത്രമെഴുതിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ സെറ്റില്‍ ഒരു പോയിന്റ് കൂടി നേടിയാല്‍ സെറ്റ് സ്വന്തമാക്കാനുള്ള അവസരം ലക്ഷ്യക്കു മുന്നില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ വിജയത്തിന്റെ വക്കില്‍ നില്‍ക്കെ അക്‌സല്‍സെന്‍ തുടരെ പോയിന്റുകള്‍ നേടി സെറ്റ് പിടിച്ചു.

രണ്ടാം സെറ്റില്‍ തുടരെ ഏഴ് പോയിന്റുകള്‍ നേടി ലക്ഷ്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഡാനിഷ് താരത്തിന്റെ പരിചയ സമ്പത്തിനു മുന്നില്‍ ഇന്ത്യന്‍ താരത്തിനു അടിതെറ്റി. അതിവേഗം പോയിന്‍റുകള്‍ സ്കോര്‍ ചെയ്ത് ഡാനിഷ് താരം ലക്ഷ്യയുടെ കുതിപ്പിനു തടയിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും