മനിക ബത്ര എപി
Sports

വനിതാ ടേബിള്‍ ടെന്നീസില്‍ പ്രതീക്ഷ; ടീം പോരില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

റുമാനിയയെ 3-2നു വീഴ്ത്തി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് പ്രതീക്ഷ. ടീം വിഭാഗത്തില്‍ ഇന്ത്യ റുമാനിയയെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

വ്യക്തിഗത പോരാട്ടത്തില്‍ മികവ് കാണിക്കാന്‍ സാധിക്കാതെ പുറത്തായ ഇന്ത്യയുടെ മനിക ബത്ര ടീം പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത് നിര്‍ണായകമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

3-2ന്റെ വിജയവുമായാണ് ഇന്ത്യന്‍ മുന്നേറ്റം. മനികയ്ക്ക് പുറമെ ഡബിള്‍സില്‍ ശ്രീജ അകുല- അര്‍ച്ചന കാമത്ത് സഖ്യവും ഇന്ത്യക്കായി കളത്തിലെത്തി. മൂവരും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ലീഡ് 2-0 എന്ന നിലയില്‍ സ്വന്തമാക്കി.

എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ച് റുമാനിയ തിരിച്ചെത്തിയതോടെ അവസാന പോരാട്ടം നിര്‍ണായകമായി. അവസാന സിംഗിള്‍സില്‍ മനിക ബത്ര അഡിന ഡെയ്‌കോനുവിനെ 11-5, 11-9, 11-9 എന്ന സ്‌കോറിനു വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു. ജര്‍മനി- അമേരിക്ക പോരാട്ടത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT